
ചെന്നൈ: തമിഴ് സിനിമാ സംവിധായകന് ശങ്കര്‍ ദയാല്‍(47) അന്തരിച്ചു. വ്യാഴാഴ്ച പുതിയ ചിത്രത്തിന്റെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കേ പൊടുന്നനെ നെഞ്ചു വേദന അനുഭവപ്പെട്ടു.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ‘ദീപാവലി’ എന്ന സിനിമയുടെ സംഭാഷണ രചയിതാവായാണ് സിനിമയില്‍ മേല്‍വിലാസമുണ്ടാക്കിയത്.
2011-ല്‍ കാര്‍ത്തി നായകനായ ‘സഗുനി’ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. വിഷ്ണുവിശാല്‍ നായകനായ ‘വീരധീരസൂരന്‍’ ആയിരുന്നു രണ്ടാമത്തെ ചിത്രം.
എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം യോഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനിരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ച ചെന്നൈ നുംഗംപാക്കത്ത് പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്.
അത് തുടങ്ങുന്നതിനുമുന്‍പാണ് നെഞ്ചുവേദനയുണ്ടായത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യയും മൂന്നു മക്കളുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]