തിരുവനന്തപുരം: ക്രിസ്മസ് – പുതുവത്സര അവധികൾ പ്രമാണിച്ച് കെ എസ് ആർ ടി സി അധിക അന്തർ സംസ്ഥാന, സംസ്ഥാനാന്തര സർവീസുകൾ നടത്താൻ തീരുമാനിച്ചു. കേരളത്തിൽ നിന്ന് ബാംഗ്ലൂർ, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 (90 ബസ്സുകൾ) സർവിസുകൾക്ക് ഉപരിയായി 38 ബസ്സുകൾ കൂടി അധികമായി അന്തർ സംസ്ഥാന സർവിസുകൾക്ക് ക്രമികരിച്ചിട്ടുണ്ടെന്നാണ് കെ എസ് ആർ ടി സി അറിയിച്ചിരിക്കുന്നത്. 34 ബാംഗ്ലൂർ ബസ്സുകളും 4 ചെന്നൈ ബസ്സുകളുമാണ് ഇത്തരത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഇത് ശബരിമല സ്പ്പെഷ്യൽ അന്തർസംസ്ഥാന സർവിസുകൾക്ക് ഉപരിയായി ആണ് ക്രമീകരിച്ചിട്ടുള്ളത്.
കോയമ്പത്തൂർ, തെങ്കാശി, തിരുനെൽവേലി; പുതിയ 7 ദീർഘദൂര സര്‍വീസുകൾ പമ്പയിൽ നിന്ന്, ഇതുവരെ 61109 ചെയിന്‍ സര്‍വീസ്
എന്നാൽ കേരളത്തിനുള്ളിൽ യാത്രാ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം – കോഴിക്കോട് / കണ്ണൂർ റൂട്ടിലും അധിക സർവിസുകൾ സജ്ജമാക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം 24 ബസ്സുകൾ കൂടി തിരുവനന്തപുരം – കണ്ണൂർ / കോഴിക്കോട് റൂട്ടിൽ അധികമായി ക്രമീകരിച്ചിട്ടുണ്ട്. 4 വോൾവോ ലോ ഫ്ലോർ കോഴിക്കോട് – തിരുവനന്തപുരം, 4 കോഴിക്കോട് – എറണാകുളം സർവീസുകളും അടക്കം 8 ബസ്സുകൾ കോഴിക്കോട് നിന്നും അധികമായും 4 ലോഫ്ലോർ, 4 മിന്നൽ, 3 ഡീലക്സ് 5 സൂപ്പർഫാസ്റ്റ് ബസ്സുകൾ അടക്കം 16 ബസ്സുകൾ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും തിരുവനന്തപുരം – കണ്ണൂർ , തിരവനന്തപുരം – കോഴിക്കോട് റൂട്ടിൽ അഡീഷണൽ ബസ്സുകളും ഉപയോഗിച്ച് ദൈനം ദിനം 8 സർവീസുകൾ വിതം അയക്കുന്നതിനും ഓൺലൈൻ റിസർവേഷൻ തിരക്ക് അനുസരിച്ച് നൽകുന്നതിനും ക്രമീകരിച്ചിട്ടുണ്ട്.
ഇത് കൂടാതെ കൊട്ടാരക്കര – കോഴിക്കോട് , അടൂർ – കോഴിക്കോട് , കുമിളി കോഴിക്കോട്, എറണാകുളം – കണ്ണൂർ, എറണാകുളം – കോഴിക്കോട്, എന്നിങ്ങനെ അഡീഷണൽ സർവീസുകളും കൂടാതെ കൊല്ലം, കൊട്ടാരക്കര, കോട്ടയം , തൃശൂർ, കോഴിക്കോട് തുടങ്ങി ഫാസ്റ്റ് പാസഞ്ചർ സർവിസുകളും ആവശ്യാനുസരണം തിരക്ക് അനുസരിച്ച് ഓപ്പറേറ്റ് ചെയ്യുമെന്നും കെ എസ് ആർ ടി സി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]