റിയാദ്: സൗദി വിനോദ സഞ്ചാര മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പൗരരുടെ എണ്ണം കാൽലക്ഷത്തിലധികമായി. ഈ വർഷം രണ്ടാം പാദത്തിൽ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഏകദേശം 2,46,000 എത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി.
ഈ മേഖലയിലെ മൊത്തം തൊഴിലാളികളുടെ 25.6 ശതമാനമാണിത്. സൗദിയിതര തൊഴിലാളികളുടെ എണ്ണം 7,13,200 ആണ് (74.4 ശതമാനം). ടൂറിസം പ്രവർത്തനങ്ങളിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 9,59,000 കവിഞ്ഞിട്ടുണ്ട്. 2023ലെ പാദത്തെ അപേക്ഷിച്ച് 5.1 ശതമാനം വർധനവുള്ളതായും അതോറിറ്റി സൂചിപ്പിച്ചു. ടൂറിസം പ്രവർത്തനങ്ങളിലെ പുരുഷ തൊഴിലാളികളുടെ എണ്ണം 8,31,000ആണ്. 86.6 ശതമാനം. സ്ത്രീകളുടെ എണ്ണം ഏകദേശം 1,28,000 ആണ്. അഥവാ മൊത്തം ആളുകളുടെ 13.4 ശതമാനമെന്നും അതോറിറ്റി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]