.news-body p a {width: auto;float: none;}
ചിക്ക്മംഗളൂരു: കാട്ടാന ആക്രമണത്തിൽ കർണാടകയിൽ മലയാളിക്ക് ദാരുണാന്ത്യം. കാലടി സ്വദേശി കെ ഏലിയാസാണ് (76) മരിച്ചത്. ചിക്ക്മംഗളൂരുവിൽ, നരസിംഹരാജപുര താലൂക്കിലാണ് ദാരുണസംഭവം അരങ്ങേറിയത്. മേയാൻ വിട്ട പോത്തിനെ അന്വേഷിച്ച് മകനോടൊപ്പം വനത്തിൽ എത്തിയപ്പോഴാണ് ഏലിയാസിനെ കാട്ടാന പിന്നിൽ നിന്ന് ആക്രമിച്ചത്.
വർഷങ്ങൾക്ക് മുൻപ് കൃഷി ആവശ്യങ്ങൾക്കായി കർണാടകയിൽ സ്ഥിരതാമസമാക്കിയ കുടുംബമാണ് ഏലിയാസിന്റേത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ വയോധികൻ സംഭവ സ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. നരസിംഹരാജപുര താലൂക്കിൽ ഒരു മാസത്തിനുളളിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]