.news-body p a {width: auto;float: none;}
രാജ്ഭവൻ (ഗോവ ): സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയ്ക്ക് ഡോക്ടറേറ്റ്. ബംഗളൂരു അലയൻസ് യൂണിവേഴ്സിറ്റിയാണ് ഡോക്ടറേറ്റ് നൽകുന്നത്. ഡിസംബർ 22 ന് ബംഗളൂരു അലയൻസ് യൂനിവേഴ്സിറ്റി ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ വച്ച് പി എസ് ശ്രീധരൻപിള്ള ഡോക്ടറേറ്റ് സ്വീകരിക്കും.
സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് ഇത് മൂന്നാം തവണയാണ് ശ്രീധരൻപിള്ളയ്ക്ക് ഓണററി ഡോക്ടറേറ്റ് ലഭിക്കുന്നത്. രാജസ്ഥാനിലെ ജെ ജെ ടി യൂനിവേഴ്സിറ്റി, ഒഡീഷയിലെ എ എസ് ബി എം യൂണിവേഴ്സിറ്റി എന്നിവയാണ് ഇതിന് മുമ്പ് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്.
കഥ, കവിത, ലേഖന സമാഹാരങ്ങൾ, പഠനങ്ങൾ, വിവർത്തനങ്ങൾ അടക്കം ഇംഗ്ലീഷിലും മലയാളത്തിലുമായി 246ഓളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ശ്രീധരൻപിള്ളയുടെ പുസ്തകങ്ങൾ ഹിന്ദി, കന്നട, തെലുങ്ക്, കൊങ്കിണി, ആസാമീസ്, ബംഗാളി, ഒഡിയ എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]