.news-body p a {width: auto;float: none;}
ചെന്നൈ: തിരുനൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ പൂർണമായും നീക്കണമെന്ന് കേരളത്തോട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. മാലിന്യങ്ങൾ നീക്കാൻ ആവശ്യമായ മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് ഈടാക്കണമെന്നും ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും കഴിഞ്ഞ ദിവസം ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ആർസിസിക്കെതിരെയും കോവളത്തെ സ്വകാര്യ ഹോട്ടലിനെതിരെയും നടപടിയെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.
മാലിന്യം തള്ളിയതിന്റെ പൂർണ ഉത്തരവാദിത്തം കേരളത്തിനാണെന്നും ഇത് പലതവണയായി തുടരുകയാണെന്നും ട്രൈബ്യൂണലിന്റെ ദക്ഷിണ ബെഞ്ച് കുറ്റപ്പെടുത്തുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ തുടർച്ചയായി നടക്കുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ട്രൈബ്യൂണൽ മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്ത ആശുപത്രികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് എന്തിനുവേണ്ടിയാണെന്നും ചോദിച്ചു.
ഉപയോഗിച്ച സിറിഞ്ചുകൾ, പിപിഇ കിറ്റുകൾ, രോഗികളുടെ വിവരങ്ങൾ അടങ്ങിയ മെഡിക്കൽ രേഖകൾ എന്നിവ ഉൾപ്പെടെ മാലിന്യങ്ങളാണ് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]