
റോം: ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം 2009ല്‍ സ്ഥാപിതമായതിനുശേഷം നൈജീരിയയില്‍ മാത്രം ഇതുവരെ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവരെന്ന് നൈജീരിയന്‍ സന്നദ്ധ സംഘടനയായ ഇന്റര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്.
ഇവരില്‍ 30,000 പേരും വധിക്കപ്പെട്ടത് മുഹമ്മദ് ബുഹാരി നൈജീരിയന്‍ പ്രസിഡന്റായിരുന്ന എട്ടു വര്‍ഷക്കാലത്താണ്. രാജ്യത്തെ വളരുന്ന സുരക്ഷാവീഴ്ചകള്‍ പരിഹരിക്കാന്‍ ബുഹാരി ഒന്നും ചെയ്തില്ല എന്ന ആക്ഷേപമുണ്ട്.
ഇതേ കാലഘട്ടത്തില്‍ത്തന്നെ 18,000 പള്ളികളും 2200 സ്കൂളുകളും അഗ്നിക്കിരയാക്കിയതു കൂടാതെ തീവ്രവാദികള്‍ മിതവാദി മുസ്ലിങ്ങളെയും കൊലപ്പെടുത്തിയിട്ടുണ്ട്.
2023ല്‍ ഇതുവരെ കൊല്ലപ്പെട്ടത് ആയിരത്തിലേറെ ക്രൈസ്തവരാണ്. 707 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഉത്തര നൈജീരിയന്‍ സംസ്ഥാനങ്ങളിലെല്ലാം തട്ടിക്കൊണ്ടുപോകല്‍ വ്യാപകമാണ്.
ബൊക്കോ ഹറാമിനെക്കൂടാതെ ഫൂലാനി ഇസ്ലാമിക ഇടയ ഗോത്രവര്‍ഗക്കാരും ക്രൈസ്തവപീഡനത്തില്‍ മത്സരിക്കുകയാണ്. ഏകദേശം അരക്കോടി ക്രൈസ്തവര്‍ നൈജീരിയയില്‍ത്തന്നെ അഭയാര്‍ഥികളായി മാറിയിട്ടുണ്ട്.
ക്രൈസ്തവര്‍ക്ക് ഏറ്റവും അരക്ഷിതമായ രാജ്യമായി നൈജീരിയ മാറുകയാണ്. ഓപ്പണ്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ടനുസരിച്ച് ആധുനിക കാലത്ത് ലോകമാകെയുള്ള ക്രൈസ്തവ രക്തസാക്ഷികളില്‍ 89 ശതമാനവും നൈജീരിയക്കാരാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]