ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് തലമുറമാറ്റത്തിന്റെ കാലമാണ് 2024. ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചവരില്‍ വിരാട് കോലി മുതല്‍ ആര് അശ്വിന് വരെയുണ്ട്. അതാരൊക്കെയെന്ന് നോക്കാം.
ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് തലമുറമാറ്റത്തിന്റെ കാലമാണ് 2024. ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചവരില്‍ വിരാട് കോലി മുതല്‍ ആര് അശ്വിന് വരെയുണ്ട്. അതാരൊക്കെയെന്ന് നോക്കാം.
2024ലെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ വിരാട് കോലി ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചതിന് പിന്നാലെ കോലിക്കൊപ്പം രോഹിത്തും ടി20 ക്രിക്കറ്റ് മതിയാക്കി.
ലോകകപ്പ് നേട്ടത്തോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മൂന്നാമത്തെ താരമാണ് ഓള് റൗണ്ടർ രവീന്ദ്ര ജഡേജ.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ദിനേശ് കാര്‍ത്തിക് പിന്നീട് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ കളിക്കാന്‍ കരാറൊപ്പിട്ടു.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഓപ്പണര്‍ ശിഖര്‍ ധവാന് നേപ്പാള്‍ പ്രീമിയര്‍ ലീഗിലാണ് ഇപ്പോള്‍ കളിക്കുന്നത്.
2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച കേദാര്‍ ജാദവാണ് ഈ വര്‍ഷം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മറ്റൊരു ഇന്ത്യൻ താരം.
റിഷഭ് പന്തിന് മുമ്പ് ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന വൃദ്ധിമാന്‍ സാഹയും ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
ഇന്ത്യന്‍ പേസറായിരുന്ന സിദ്ധാര്‍ത്ഥ് കൗളാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മറ്റൊരു ഇന്ത്യൻ താരം.
ഇന്ത്യൻ പേസറായിരുന്ന വരുണ്‍ ആരോണും സജീവ ക്രിക്കറ്റില്‍ നിന്ന് ഈ വര്‍ഷം വിരമിച്ചു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ അപ്രതീക്ഷിത വിമരിക്കല്‍ പ്രഖ്യാപിച്ച് ആര് അശ്വിനും വര്‍ഷാവസാനം ആരാധകരെ ഞെട്ടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]