ചെന്നൈ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു പിന്നാലെ ഇന്നലെ ബ്രിസ്ബെയ്നിൽവച്ച് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, ഇന്നു രാവിലെ നാട്ടിലെത്തി. വിരമിക്കൽ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ബ്രിസ്ബെയ്നിൽനിന്ന് വിമാനം കയറിയ അശ്വിൻ, ഇന്നു രാവിലെയാണ് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
താരത്തെ സ്വീകരിക്കാൻ ഒട്ടേറെപ്പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു. കാത്തുനിന്ന മാധ്യമങ്ങളോട് ഉൾപ്പെടെ കാര്യമായ സംസാരിക്കാതിരുന്ന അശ്വിൻ, വാഹനത്തിൽ കയറി വീട്ടിലേക്കു പോയി. താരത്തെ കൂട്ടിക്കൊണ്ടു പോകാനായി എത്തിയ വാഹനത്തിൽ അശ്വിന്റെ ഭാര്യയും കുട്ടികളും ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. ഇവർക്കൊപ്പമായിരുന്നു താരത്തിന്റ മടക്കം.
VIDEO | Former India crickter R Ashwin (@ashwinravi99) returns to Chennai from Australia.
R Ashwin, India’s premier off-spinner, surprised the cricketing world yesterday by announcing his retirement in Brisbane with immediate effect in the middle of the Test series against… pic.twitter.com/OuRstMorik
— Press Trust of India (@PTI_News) December 19, 2024
English Summary:
Ashwin Returns to Chennai After Emotional Retirement
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]