.news-body p a {width: auto;float: none;}
മനില: ചൈനയുടെ എതിർപ്പുകൾ മറികടന്ന് ജപ്പാനുമായുള്ള നിർണായക പ്രതിരോധ കരാറിന് അംഗീകാരം നൽകി ഫിലിപ്പീൻസ് സെനറ്റ്. ഇരുരാജ്യങ്ങളും സ്വന്തം മണ്ണിൽ പരസ്പരം സൈനികവിന്യാസങ്ങൾ അനുവദിക്കുന്നതാണ് കരാർ. കിഴക്കൻ, തെക്കൻ ചൈനാ കടൽ മേഖലയിൽ ചൈനയുടെ പ്രകോപനം ശക്തമായ സാഹചര്യത്തിലാണ് നീക്കം. സെനറ്റിലെ 19 അംഗങ്ങളും കരാറിനെ പിന്തുണച്ചു. ഇരുരാജ്യങ്ങൾക്കിടെയിൽ പരിശീലനത്തിനും ദുരന്ത നിവാരണത്തിനുമായുള്ള സൈനിക ഉപകരണങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പ്രവേശനം ഇതോടെ ലളിതമാകും. ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനന്റ് മാർക്കോസ് ജൂനിയർ ഒപ്പുവയ്ക്കുന്നതോടെയും ജാപ്പനീസ് പാർലമെന്റ് അംഗീകരിക്കുന്നതോടെയും കരാർ പ്രാബല്യത്തിൽ വരും.