
റിയാദ്: രാജ്യത്തെ ബഹിരാകാശ ദൗത്യ സംഘത്തിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി സൗദി സ്പേസ് കമ്മീഷന്. മെയ് എട്ടിന് ആദ്യ അറബ് വനിതയെ ബഹിരാകാശത്തെത്തിക്കുകയെന്ന ചരിത്ര ദൗത്യമാണ് സൗദി ഏറ്റെടുത്തിരിക്കുന്നത്. ബഹിരാകാശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ആദ്യ അറബ് വനിതയായ റയ്യാന ബര്ണാവിയുടേയും സഹയാത്രികന് അലി അല്‍ ഖര്നിയുടേയും പേരുകള്‍ ബഹിരാകാശ ദൗത്യത്തിന്റെ ലോഗയില്‍ നിറയെ ആലേഖനം ചെയ്തിട്ടുണ്ട്. ഫ്ളോറിഡയിലെ കേപ്കാനവറിലുള്ള കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിക്കുന്ന എഎക്സ 2 വിന്റെ ദൗത്യമാണ് റയ്യാന ബര്ണാവിയേയും അലി അല്‍ ഖര്നിയേയും ബഹിരാകാശത്തെത്തിക്കുക.
സൗദി ബഹിരാകാശ ദൗത്യത്തിന്റെ മഹത്തായ ലക്ഷ്യങ്ങളും നേട്ടങ്ങളും ആവിഷ്ക്കരിക്കുന്നതാണ് പുറത്തിറക്കിയ ഔദ്യോഗിക ലോഗോ. ലോകഭൂപടത്തില്‍ സൗദിയുടെ സ്ഥാനം രേഖപ്പെടുത്തുന്നതാണ് പുതിയ ലോഗോ. സൗദി ദേശീയ പതാകയും ലോഗോയില്‍ കാണാവുന്നതാണ്. റയ്യാന ബര്ണാവിയുടേയും സഹയാത്രികന് അലി അല്‍ ഖര്നിയുടേയും പേരുകള്‍ ലോഗോയിലെ പതാകയുടെ ഇരുവശത്തുമായി നിറയെ ആലേഖനം ചെയ്തിട്ടുണ്ട്. ഇരുബഹിരാകാശ യാത്രികരേയും പ്രതിനിധീകരിച്ച് ആകാശത്തേക്ക് കുതിക്കുന്ന റേഡിയോ ആക്റ്റീവ് ഭീമുകളും ലോഗോയില്‍ ചേര്‍ത്തിട്ടുണ്ട്. സൗദിയുവാക്കള്‍ക്ക് ബഹിരാകാശ ശാസ്ത്രത്തില്‍ താല്പര്യവും അവബോധവും വളര്‍ത്തുക എന്നതുകൂടിയാണ് ലോഗോയിലെ റേഡിയോ ആക്റ്റീവ് ഭീമുകള്‍ സൂചിപ്പിക്കുന്നത്.
ഭൂഗോളത്തെ സംരക്ഷിക്കുക, ശാക്തീകരിക്കുക തുടങ്ങിയവയില്‍ അധിഷ്ഠിതമായ സൗദിയുടെ ബഹിരാകാശ ദൗത്യ ആശയങ്ങളും ലോഗോ പ്രതിഫലിപ്പിക്കുന്നുണ്ട്. ബഹിരാകാശ യാത്രയിലൂടെ ആരോഗ്യ, പാരിസ്ഥിതിക മേഖലകളില്‍ നടത്തുന്ന സുസ്ഥിര ഗവേഷണങ്ങളും പുതിയ ബഹിരാകാശ ലോഗോയുടെ ഭാഗമാണ്. കൂടാതെ സൗദിയുടെ അഭിമാന പദ്ധതിയായ വിഷന്‍ 2023യും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]