വന്ദേഭാരത് എക്സ്പ്രസ് കേരളത്തില്‍ എത്തിയതിന് പിന്നാലെ വലിയ ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനുള്ള ബിജെപി സര്‍ക്കാരിന്റെ നടപടിയാണെന്ന് ആയിരുന്നു ചിലരുടെ അഭിപ്രായം.
മറ്റുചിലര്‍ ബിജെപി സര്‍ക്കാരിനെ പിന്തുണച്ചും എത്തിയിരുന്നു. ഇപ്പോഴിത വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടന് ജോയ് മാത്യു.
‘തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിനു കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു’ എന്നാണ് ജോയ് മാത്യു പറയുന്നത്.
കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും കൊട്ടികൊണ്ടുള്ളതാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്. ഒട്ടേറെപ്പേര്‍ ഇതിനോട് കമന്റുകളിലൂടെ പ്രതികരിച്ചിട്ടുണ്ട്.
അതേസമയം വിഷയത്തില്‍ നടന് ഹരീഷ് പേരടിയും നേരത്തെ പ്രതികരണം അറിയിച്ചിരുന്നു. വാര്‍ത്തകളിലെ വേഗം വന്ദേഭാരതിന് ഭാവിയില്‍ ഉണ്ടാകുമെങ്കില്‍ വോട്ട് ചെയ്യാന്‍ തുടങ്ങിയത് മുതല്‍ ഇടതുപക്ഷത്തെ പിന്തുണച്ച താന്‍ ഇനി മുതല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കഴിഞ്ഞദിവസം ഹരീഷ് പേരടിയും കുറിച്ചിരുന്നു.
”ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാന്‍ വയ്യാ..” എന്നായിരുന്നു പേരടിയുടെ പ്രതികരണം. അതേസമയം വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയല്‍ റണ്‍ ബുധനാഴ്ച വീണ്ടും നടത്തും.
വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാത്തലത്തിലാണ് ട്രയല്‍ റണ്‍ വീണ്ടും നടത്തുന്നത്. The post ‘തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിനു കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു’; ബിജെപിയെയും സംസ്ഥാന സര്‍ക്കാരിനെയും കൊട്ടി ജോയ് മാത്യു appeared first on Malayoravarthakal.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]