.news-body p a {width: auto;float: none;}
ഫിറ്റ്നെസിലും പേഴ്സണാലിറ്റിയിലും വലിയ ശ്രദ്ധചെലുത്തുകയും അതിന് വേണ്ടി കഷ്ടപ്പെടുകയും ചെയ്യുന്നവരാണ് ഇന്നത്തെ മലയാള സിനിമയിലെ യുവതാരങ്ങള്‍. സിനിമാ മേഖലയിലെ യുവാക്കള്‍ മാത്രമല്ല സീനിയര്‍ താരങ്ങള്‍ വരെ തങ്ങളുടെ ഫിറ്റ്നെസില് ശ്രദ്ധിക്കാറുണ്ട്. മണിക്കൂറുകളോളം ജിമ്മില്‍ ചിലവഴിക്കുകയും അതിന്റെ വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി താരങ്ങള്‍ പങ്കുവയ്ക്കുന്നതും പതിവാണ്. എന്നാല്‍ യൂത്തനല്ലാത്ത ഒരാള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഏവരേയും ഞെട്ടിക്കുകയാണ്.
നടന് ബൈജു സന്തോഷിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ജിമ്മില്‍ താരം ഒരു വ്യായാമമുറ ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജിമ്മിലെ കഠിനമായ വ്യായാമമുറകളില്‍ ഒന്നായ ‘ഡിപ്സ്’ ചെയ്യുന്നതിന്റെ വീഡിയോയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ബൈജു സന്തോഷ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. എണ്ണിക്കൊണ്ട് പത്ത് ഡിപ്സ് റെപ്പ് ചെയ്യുന്നതിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
സ്ഥിരമായി ജിമ്മില്‍ പോകുന്നവര്‍ക്ക് പോലും അതികഠിനമായി തോന്നിയേക്കാവുന്ന വ്യായാമമുറയാണ് ഡിപ്സ്. സ്ഥിരമായി പരിശീലിക്കുകയും നല്ല ശാരീരിക ശേഷിയും ഹാന്‍ഡ് പവറും ഉള്ള ഒരാള്‍ക്ക് മാത്രമേ ഡിപ്സ് ചെയ്യാന്‍ കഴിയുകയുള്ളൂ. അത്തരമൊരു വ്യായാമമാണ് വളരെ ലാഘവത്തോടെ ബൈജു ചെയ്യുന്നത്. ‘ഇതിനെ വട്ടം വയ്ക്കാന്‍ പല യൂത്തന്മാരും വിയര്‍ക്കും’, ‘നിങ്ങള്‍ റിയല്‍ ലൈഫിലും തീയാണ് അല്ലേ?’, ‘ബൈജു അണ്ണനെ കണ്ടാല്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഒരു കട്ട് ഉണ്ട്’ തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. ചിലതിന് താരം മറുപടിയും നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]