
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാംപില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ അടക്കമുള്ള വിവിധ താരങ്ങളുടെ ക്രിക്കറ്റ് കിറ്റുകള്‍ മോഷണം പോയതായി റിപ്പോര്‍ട്ടുകള്‍. ഏകദേശം 16 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് വേണ്ടി ബെംഗുളൂരുവില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയതിന് ശേഷമാണ് മോഷണം നടന്നത്.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ കൂടാതെ ഓള് റൗണ്ടറായ മിച്ചല്‍ മാര്‍ഷ്, വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ട്, യഷ് ദുള്‍ എന്നിവരുടെ കിറ്റുകളിലെ സാധനങ്ങളും മോഷണം പോയിട്ടുണ്ട്. 16 ബാറ്റുകള്‍, ക്രിക്കറ്റ് പാഡുകള്‍, ഷൂസുകള്‍, ക്രിക്കറ്റ് ഗ്ലൗസ്, തൈ പാഡ് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടിക്കപ്പെട്ടതില്‍ അഞ്ച് ബാറ്റുകള്‍ യഷ് ദുളിന്റേയും മൂന്നെണ്ണം ക്യാപ്റ്റന്‍ ഡേവിഡ് വാര്ണറുടെയുമാണ്. ഫില്‍ സാള്‍ട്ടിന്റെ മൂന്നും മിച്ചല്‍ മാര്‍ഷിന്റെ രണ്ട് ബാറ്റുകളും നഷ്ടപ്പെട്ടുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 16-ാം സീസണില്‍ കളിച്ച അഞ്ച് കളികളും പരാജയപ്പെട്ട ഒരേയൊരു ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. തുടര്‍ തോല്‍വികളില്‍ വലയുന്നതിനിടെയാണ് ടീം ക്യാംപില്‍ മോഷണവും ഉണ്ടാകുന്നത്. കിറ്റില്‍ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം താരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് ടീം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സംഭവം ആദ്യമായാണ് നടക്കുന്നതെന്നും എല്ലാ താരങ്ങളുടെയും കിറ്റില്‍ നിന്നും ഒരു സാധനമെങ്കിലും നഷ്ടമായിട്ടുണ്ടെന്നും ടീം വൃത്തങ്ങള്‍ പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]