പ്രധാനമായും മൂർഖൻ, അണലി, ശംഖുവരയൻ (വെള്ളിക്കെട്ടൻ) എന്നീ മൂന്ന് ഇനം പാമ്പുകളാണ് കേരളത്തിൽ പൊതുവായി കൂടുതലായി കാണപ്പെടുന്നത്. പിന്നെയുള്ളത് രാജവെമ്പാലയാണ്. ഇതിന്റെ ആന്റിവെനം ലഭ്യമല്ല. രാജവെമ്പാല സാധാരണയായി നാട്ടിൻപുറത്ത് ഇറങ്ങി വരാറില്ല. മേറ്റിംഗ് സീസണിൽ മാത്രമാണ് കൂടുതലായി സഞ്ചരിക്കുന്നത്.
പെൺപാമ്പുകൾ പുറപ്പെടുവിക്കുന്ന ചില ഹോർമോണുകളാൽ ആകൃഷ്ടരായാണ് ആൺ പാമ്പുകൾ ഇറങ്ങുന്നത്. കിലോമീറ്ററുകളോളം ദൂരെ നിന്ന് ഇത് മനസിലാക്കാൻ വെമ്പാലയ്ക്ക് കഴിയും. ഒരു വനപ്രദേശത്ത് നിന്ന് മറ്റൊരു വനപ്രദേശത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ഇത് നാട്ടിലേക്ക് എത്തുന്നത്. അതല്ലാതെ രാജവെമ്പാല ജനവാസ മേഖലയിൽ ഇറങ്ങാറില്ല.
രാജവെമ്പാല ഒരു സ്ഥലത്ത് വന്നുകഴിഞ്ഞാൽ പ്രകൃതി തന്നെ ചില അടയാളങ്ങൾ നൽകും. കാക്ക കൂട്ടമായി കരയുക, പട്ടി കുരയ്ക്കുക എന്നതെല്ലാം സിഗ്നലുകളാണ്. വനപാലകർക്ക് ഇത് പലപ്പോഴും മനസിലാക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മനുഷ്യനെ തന്റെെ സാന്നിദ്ധ്യം അറിയിക്കാതെ ഒളിഞ്ഞ് ജീവിക്കാൻ കഴിവുള്ള ജീവിയാണ് പാമ്പ്. എന്നാൽ മേൽപ്പറഞ്ഞതു പോലെ മേറ്റിംഗ് സീസണിൽ അവ രാത്രിയും പകലും സഞ്ചരിക്കും. ഇത്തരത്തിൽ സഞ്ചരിക്കുന്ന പാമ്പ് വർഗങ്ങളിൽ ഏറ്റവും കൂടുതലായി കാണുന്നത് വെള്ളിക്കെട്ടനാണ്. തുടർന്ന് മൂർഖൻ, അണലി എന്നിവയുടേതാണ്.