.news-body p a {width: auto;float: none;}
നടിയും അവതാരകയുമായി പേളി മാണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പേളിയുടെ മക്കളായ നിലയെയും നിതാരയെയ്ക്കും നടി നയൻതാര കയ്യിലെടുത്ത് നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മളുടെ കാലഘട്ടത്തിലെ ഒരു യഥാർത്ഥ സ്റ്റാറാണ് നയൻതാര എന്ന തലക്കെട്ടിനൊപ്പമാണ് താരത്തിന്റെ ചിത്രങ്ങൾ പേളി പങ്കുവച്ചിരിക്കുന്നത്.
‘നയൻതാര നമ്മുടെ കാലത്തെ യഥാർത്ഥ സ്റ്റാറാണ്. ഞാൻ ഏറെ ആരാധിക്കുന്ന ഒരാളെ ഒരിക്കൽ കൂടി കണ്ടുമുട്ടിയതും അവർ എന്റെ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുന്നതും കണ്ടപ്പോൾ അത് സ്വപ്നമോ യാഥാർത്ഥ്യമോ എന്നറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. ചില നിമിഷങ്ങൾ ഹൃദയത്തെ സ്നേഹത്താൽ വീർപ്പുമുട്ടിക്കും.
നയൻതാര എന്റെ കുഞ്ഞുങ്ങളോടൊപ്പം ഏറെ കരുതലോയെയും വാത്സല്യത്തോടെയും സമയം ചെലവഴിച്ചത് ഞാൻ എന്നും ഓർക്കും. ആരാധകുടെ മനസിൽ താര രാജ്ഞിയായ നയൻതാര താരജാടകളില്ലാതെ എല്ലാവരോടും കരുണയോടും സ്നേഹത്തോടും ഇടപെടുന്ന വലിയ വ്യക്തിത്വത്തിനുടമയാണ്. അവർ എല്ലാവർക്കും ശരിക്കും പ്രചോദനം തന്നെയാണ്. ഞങ്ങൾക്കായി ചെലവഴിച്ച നിമിഷങ്ങൾക്ക് നന്ദി’,- പേളി കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പേളിയുടെ യുട്യൂബ് ചാനലിൽ പ്രമുഖ താരങ്ങളുമായി നടത്തുന്ന അഭിമുഖങ്ങൾ പങ്കുവയ്ക്കാറുണ്ട്. അതിന്റെ ഭാഗമായി അടുത്ത് നയൻതാരയുടെ അഭിമുഖമാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്. ‘അടുത്ത കഥയിൽ നയൻതാരയെ സ്പൈഡർ മാൻ പിടിച്ചോണ്ട് പോകും’, ‘അല്ലു പോയാൽ നയൻതാര പിന്നല്ല അത്രയേ ഉള്ളു’, ‘നിതാരക്ക് അറിയില്ലല്ലോ അത് നയൻതാര ആണെന്ന്’ തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്.