ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ, ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി അശ്വിൻ പ്രഖ്യാപിച്ചു. എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. ഇന്ന് സമാപിച്ച ടെസ്റ്റിൽ അശ്വിൻ കളിച്ചിരുന്നില്ല. ഇത്തവണത്തെ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ, അഡ്ലെയ്ഡിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മാത്രമാണ് താരം കളിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡുമായാണ് അശ്വിന്റെ പടിയിറക്കം. 106 ടെസ്റ്റുകളിൽനിന്ന് 537 വിക്കറ്റുകളും 3503 റൺസുമാണ് അശ്വിൻ 13 വർഷം നീണ്ട രാജ്യാന്തര കരിയറിന് തിരശീലയിടുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഏഴാമനാണ് അശ്വിൻ. ഇന്ത്യൻ താരങ്ങളിൽ 132 ടെസ്റ്റുകളിൽനിന്ന് 619 വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെ മാത്രമാണ് അശ്വിനു മുന്നിലുള്ളത്.
‘‘രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ എന്റെ അവസാന ദിനമാണ് ഇന്ന്’ – മത്സരത്തിനു ശേഷം വാർത്താ സമ്മേളനത്തിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം എത്തിയ അശ്വിൻ പറഞ്ഞു. ‘‘എന്റെ ഉള്ളിലെ ക്രിക്കറ്റ് താരം ഇപ്പോഴും ബാക്കിയുണ്ടെന്ന് എനിക്കറിയാം. അത് ക്ലബ് തലത്തിൽ മാത്രമാക്കി ഒതുക്കാനാണ് എനിക്ക് താൽപര്യം’ – അശ്വിൻ പറഞ്ഞു.
End Of An Era 💔
This is hurt breaking 💔
Happy Retirement Legend R. Ashwin.
Bowling :
537 wickets
37 : 5 wicket haul
8 : 10 wickets haul
Miss You Ash 😭😭#INDvAUS #Ashwin pic.twitter.com/PXFjfPXoZk
— P R A S A N G (@Prasang_) December 18, 2024
‘‘ഇന്ത്യൻ താരമെന്ന നിലയിൽ രസകരമായ ഒട്ടേറെ നിമിഷങ്ങൾ കരിയറിലുണ്ടായിരുന്നു. രോഹിത് ശർമ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം എക്കാലവും മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളുണ്ട്. അവരിൽ പലരും കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ വിരമിച്ചു. ആ പഴയ തലമുറയിൽപ്പെട്ട അവസാന ആളുകളിൽപ്പെടുന്നവരാണ് ഞങ്ങൾ. ഇത് എന്റെ രാജ്യാന്തര കരിയറിലെ അവസാന ദിനമായിരിക്കും.’’ – അശ്വിൻ പറഞ്ഞു.
𝙏𝙝𝙖𝙣𝙠 𝙔𝙤𝙪 𝘼𝙨𝙝𝙬𝙞𝙣 🫡
A name synonymous with mastery, wizardry, brilliance, and innovation 👏👏
The ace spinner and #TeamIndia’s invaluable all-rounder announces his retirement from international cricket.
Congratulations on a legendary career, @ashwinravi99 ❤️ pic.twitter.com/swSwcP3QXA
— BCCI (@BCCI) December 18, 2024
‘‘ആ ഘട്ടത്തിൽ ഒട്ടേറെപ്പേർക്ക് നന്ദി പറയേണ്ടതുണ്ട്. ബിസിസിഐയ്ക്കും സഹതാരങ്ങൾക്കും നന്ദി പറയേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്. അതിൽ കുറച്ചുപേരുടെ പേരെടുത്തു പറയേണ്ടതുണ്ട്. രോഹിത്, കോലി, രഹാനെ, പൂജാര തുടങ്ങിയവരാണ് മികച്ച ക്യാച്ചുകളിലൂടെ എന്റെ പേരിലുള്ള വിക്കറ്റുകളിൽ ഏറെയും സമ്മാനിച്ചത്’ – അശ്വിൻ പറഞ്ഞു.
ഏകദിനത്തിൽ 116 മത്സരങ്ങളും ട്വന്റി20യിൽ 65 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ച താരമാണ് അശ്വിൻ. ഏകദിനത്തിൽ 156 വിക്കറ്റുകളും ട്വന്റി20യിൽ 72 വിക്കറ്റുകളും നേടി. ഏകദിനത്തിൽ 63 ഇന്നിങ്സുകളിൽനിന്ന് 16.44 ശരാശരിയിൽ 707 റൺസാണ് അശ്വിന്റെ സമ്പാദ്യം. 65 റൺസാണ് ഉയർന്ന സ്കോർ. ട്വന്റി20യിൽ 19 ഇന്നിങ്സുകളിൽനിന്ന് 26.29 ശരാശരിയിൽ 184 റൺസും നേടി. ഉയർന്ന സ്കോർ 31.
ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിൻ, ഇക്കാര്യത്തിൽ ഇതിഹാസ താരം ഷെയ്ൻ വോണിനൊപ്പം രണ്ടാം സ്ഥാനത്താണ്. 67 അഞ്ച് വിക്കറ്റ് നേട്ടം സ്വന്തം പേരിലുള്ള ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇടംകയ്യൻമാരെ പുറത്താക്കിയ ബോളറെന്ന റെക്കോർഡ് അശ്വിന്റെ പേരിലാണ്. 268 തവണയാണ് ഇടംകയ്യൻ ബാറ്റർമാർ അശ്വിനു മുന്നിൽ വീണത്.
ഓഫ് സ്പിന്നർ എന്നതിലുപരി, ഇന്ത്യയെ ഒട്ടേറെ മത്സരങ്ങളിൽ കാത്തുസംരക്ഷിച്ച മികച്ചൊരു ബാറ്റർ കൂടിയാണ് അശ്വിൻ. ടെസ്റ്റിൽ ആറു സെഞ്ചറികളും 14 അർധസെഞ്ചറികളും സഹിതം 3503 റൺസാണ് അശ്വിന്റെ സമ്പാദ്യം. ഒരേ ടെസ്റ്റിൽ കൂടുതൽ സെഞ്ചറികളും അഞ്ച് വിക്കറ്റും നേടിയ താരങ്ങളിൽ രണ്ടാമനാണ് അശ്വിൻ. നാലു തവണ ഈ നേട്ടം കൈവരിച്ച അശ്വിനു മുന്നിലുള്ളത് 5 തവണ ഇതേ നേട്ടം സ്വന്തമാക്കിയ ഇംഗ്ലിഷ് ഓൾറൗണ്ടർ ഇയാൻ ബോതം മാത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]