റീലുകൾ പകർത്തുന്നതിനും പങ്കുവയ്ക്കുന്നതിനുമിടയിൽ സുരക്ഷയെ കുറിച്ച് ഒട്ടും ബോധവാന്മാരാവാത്ത ചിലരുണ്ട്. അതിനി സ്വന്തം ജീവനായിക്കോട്ടെ, മറ്റുള്ളവരുടെ ജീവനായിക്കോട്ടെ അതൊന്നും തന്നെ ഗൗനിക്കാതെയായിരിക്കും ഇത്തരക്കാരുടെ വീഡിയോ ചിത്രീകരണം. ലൈക്കിനും ഷെയറിനും വേണ്ടി ഏതറ്റം വരെ പോകാനും ചില കണ്ടന്റ് ക്രിയേറ്റർമാർ ശ്രമിക്കാറുണ്ട്. എത്രയൊക്കെ അപകടങ്ങൾ കൺമുന്നിൽ കണ്ടാലും ഇത്തരക്കാർ അതൊന്നും ശ്രദ്ധിക്കാറില്ല.
എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. ഇൻസ്റ്റഗ്രാമിൽ 29,000 -ത്തിലധികം ഫോളോവേഴ്സുള്ള കണ്ടന്റ് ക്രിയേറ്ററാണ് രാഹുൽ ഗുപ്ത. തന്റെ ബംഗ്ലാദേശ് സന്ദർശനത്തിനിടെ ഓടുന്ന ട്രെയിനിന് മുകളിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോയാണ് അയാൾ പങ്കുവച്ചിരിക്കുന്നത്. ‘ത്രില്ലിംഗ്’ എന്നാണ് തന്റെ അനുഭവത്തെ കുറിച്ച് രാഹുൽ പറയുന്നത്.
വീഡിയോയിൽ ഇയാൾ ഓടുന്ന ട്രെയിനിന് മുകളിൽ കിടന്ന് വീഡിയോ എടുക്കുന്നത് കാണാം. നല്ല വേഗത്തിൽ തന്നെയാണ് ട്രെയിൻ ഓടുന്നത്. യാതൊരു സുരക്ഷാ മാർഗങ്ങളും സ്വീകരിക്കാതെയാണ് രാഹുലിന്റെ ഈ സാഹസം. എന്നാൽ, ഇത് ആദ്യമായിട്ടല്ല ഇയാൾ ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്നത്. നേരത്തെയും ഇതുപോലുള്ള അപകടകരമായ കാര്യങ്ങൾ ഇയാൾ ചെയ്തു ശ്രദ്ധ നേടിയിട്ടുണ്ട്. അതിൽ ട്രെയിനിൽ തൂങ്ങിപ്പിടിച്ച് നിന്ന് യാത്ര ചെയ്യുന്നതും, ട്രെയിനിന് മുകളിൽ നിന്ന് യാത്ര ചെയ്യുന്നതും ഒക്കെ കാണാം.
View this post on Instagram
എന്തായാലും, ഈ വീഡിയോയും വൈറലായി മാറിയിട്ടുണ്ട്. 19 മില്ല്യൺ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. എന്നാൽ, കമന്റിൽ നിരവധിപ്പേരാണ് ഇയാളെ വിമർശിച്ചിരിക്കുന്നത്. ‘അടുത്ത തവണ വിമാനത്തിന് മുകളിൽ കിടന്ന് പോകാൻ ശ്രമിക്കണം’ എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ‘ഇയാളെ പിടികൂടി ശിക്ഷിക്കണം’ എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ.
3,600 രൂപയ്ക്ക് 5 -സീറ്റർ വിന്റേജ് ഷെവർലെ; കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ, പരസ്യം 1936 -ലേത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]