ശൈലശ്രീ മൂവി മേക്കേഴ്സിന്റെ ബാനറില്‍ ശ്രീനിവാസന് നായര്‍ നിര്‍മ്മിച്ച് സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിന്റെ മ്യൂസിക്ക് പ്രകാശനം ചെയ്തു. ഡിസംബര്‍ പതിനഞ്ചിന് തിരുവനന്തപുരം ടാജ് വിവന്താ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ ഐ.എ എസ് ആണ് മ്യൂസിക് പ്രകാശനം നിര്‍വഹിച്ചത്.
പുതിയ കാലഘട്ടത്തില്‍ അര്‍ഥസമ്പുഷ്ടമായ ഗാനങ്ങളൊരുക്കിയ അണിയറ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. പുതിയ കാലഘട്ടത്തോടു യോജിച്ച് പോകാനാണ് താനും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ സിനിമയില്‍ സംവിധാനവും ക്യാമറയും ഒഴിച്ച് മറ്റെല്ലാ മേഖലയിലും കൈവെച്ചിട്ടുള്ള തന്റെ മുന്‍സഹപ്രവര്‍ത്തകനും അതിര്‍ത്തി രക്ഷാ സേനയിലെ ഡെപ്യൂട്ടി കമാന്ററുമായിരുന്ന ശ്രീനിവാസന് നായര്‍ മുമ്പുതന്നെ സിനിമയില്‍ എത്തേണ്ട ആളായിരുന്നുവെന്ന് ആശംസയര്‍പ്പിച്ച് സംസാരിച്ച മുന്‍ ഡി.ജി. ഋഷിരാജ് സിംഗ് പറഞ്ഞു.
ശ്രീനിവാസന് നായര്‍ രചിച്ച്, അനില്‍ കൃഷ്ണ രവീന്ദ്രന് തിരുവല്ല, വിഷ്ണു എന്നിവര്‍ ഈണമിട്ട്, സജീവ് സി.വാര്യര്‍, പ്രശാന്ത് പുതുക്കരി, വൈഗാ ലഷ്മി എന്നിവര്‍ ആലപിച്ച മൂന്നു ഗാനങ്ങളാണ് ഈ പ്രകാശനം ചെയ്തത്. പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ പി. സുകുമാര്‍, സംവിധായകന് വിക്കി തമ്പി, എന്നിവരും ചലച്ചിത്ര, സാമൂഹ്യ രംഗങ്ങളിലെ ഉന്നത വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.
ശ്രീനിവാസന് നായര്‍, മായാ വിശ്വനാഥ്, ശാരിക സ്റ്റാലിന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ശ്രീനിവാസന് നായരുടെ കഥക്ക് മനു തൊടുപുഴയും ശ്രീനിവാസന് നായരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നിര്‍മ്മാണ നിര്‍വ്വഹണം- അനുക്കുട്ടന് ഏറ്റുമാനൂര്‍, പി.ആര്.ഒ. വാഴൂര്‍ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]