വിടര്‍ന്ന കണ്ണുകളും നുണക്കുഴി കവിളും നീണ്ട മുടിയുമായി മലായിളകളുടെ മനസിലേക്ക് കടന്നുവന്ന പെണ്‍കുട്ടിയാണ് സംവൃത സുനില്‍. ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ സംവൃത പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്തു. കോളേജ് വിദ്യാര്‍ഥിനിയായിരിക്കെയാണ് സംവൃത രസികനില്‍ അഭിനയിക്കുന്നത്.
ഇപ്പോഴിതാ ആദ്യ ചിത്രം പുറത്തിറങ്ങി 20 വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവൃത. രസികനിലെ തന്റെ കഥാപാത്രമായ തങ്കിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് സംവൃത സന്തോഷം പങ്കിട്ടത്.
ഇതിന് താഴെ നിരവധി പേരാണ് സംവൃതയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. എപ്പോഴെങ്കിലും സിനിമയിലേക്ക് തിരിച്ചുവരുമോ എന്നും എപ്പോഴും പ്രിയപ്പെട്ട നടിയായിരിക്കുമെന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. അന്നും ഇന്നും ഒരുപോലെ ഇഷ്ടമെന്നും പോസ്റ്റിന് താഴെ കമന്റുകള്‍ കാണാം.
2012-ലാണ് സംവൃതയും അഖിലും വിവാഹിതരായത്. 2015-ൽ ഇരുവര്‍ക്കും മൂത്ത മകന് അഗസ്ത്യ ജനിച്ചു. 2020-ല്‍ ഇളയ മകന് രുദ്രയും ജനിച്ചു. നിലവില്‍ കുടുംബത്തോടൊപ്പം യു.എസിലാണ് സംവൃത താമസിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]