ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പ് തുടര്‍ന്ന് അല്ലു അര്‍ജുന്റെ ‘പുഷ്പ 2: ദി റൂള്‍’. പ്രദര്‍ശനത്തിനെത്തി 11 ദിവസം പിന്നിടുമ്പോള്‍ സിനിമയുടെ ആഗോള കളക്ഷന്‍ 1,409 കോടി രൂപ പിന്നിട്ടതായാണ് നിര്‍മാണ കമ്പനിയായ ‘മൈത്രി മൂവിമേക്കേഴ്സ്’ അവകാശപ്പെടുന്നത്. ഉടന്‍തന്നെ ചിത്രം 1,500 കോടി ക്ലബില്‍ പ്രവേശിക്കുമെന്നും ‘മൈത്രി മൂവിമേക്കേഴ്സ്’ പറയുന്നു.
‘പുഷ്പ 2: ദി റൂളി’ന്റെ ഇന്ത്യയിലെ കളക്ഷന്‍ മാത്രം ഇതുവരെ 900 കോടി രൂപ പിന്നിട്ടു. കഴിഞ്ഞ ശനിയാഴ്ച 63.3 കോടി രൂപയുടെയും ഞായറാഴ്ച 76.6 കോടി രൂപയുടെയും കളക്ഷനാണ് രാജ്യത്തെ തിയേറ്ററുകളില്‍നിന്ന് ലഭിച്ചത്. 11 ദിവസത്തിനിടെ ചിത്രത്തിന്റെ ഇന്ത്യയിലെ കളക്ഷന്‍ 929.85 കോടി രൂപയാണ്.
1409 കോടി രൂപയുടെ ആഗോള കളക്ഷന്‍ നേടിയതോടെ എസ്.എസ്. രാജമൗലിയുടെ ചിത്രം ‘RRR’-ന്റെയും (1230 കോടി) ‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ (1215 കോടി) ന്റെയും റെക്കോഡുകളാണ് ‘പുഷ്പ 2: ദി റൂള്‍’ മറികടന്നത്. ബോക്സ് ഓഫീസില്‍ ഇതേ മുന്നേറ്റം തുടരുകയാണെങ്കില്‍ എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി 2’ (1790 കോടി) ന്റെയും റെക്കോഡ് ‘പുഷ്പ’ മറികടക്കുമെന്നാണ് വിലയിരുത്തല്‍. ആമിര്ഖാന് ചിത്രമായ ‘ദംഗലി’ന്റെ ആഗോള കളക്ഷന്‍ റെക്കോഡും (2070 കോടി) പുഷ്പ തിരുത്തുമോയെന്നാണ് ഇനി ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]