
ജില്ലാ പഞ്ചായത്തിന്റെ കൊറ്റാമം അഗതി മന്ദിരത്തിൽ നൈറ്റ് വാർഡൻ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. 10-ാം ക്ലാസ് യോഗ്യതയും 18നും 50നും ഇടയിൽ പ്രായവും കായിക ക്ഷമതയുള്ളതും സേവനതൽപരരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം
ഏപ്രിൽ 22 രാവിലെ 11നാണ് അഭിമുഖം. പ്രതിമാസം 10,500 രൂപ ഓണറേറിയമായി ലഭിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 10.30 ന്തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
തസ്തികയിലേക്ക് അപേക്ഷിക്കാം
വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമിക്കുന്നതിനായി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-46. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകള്‍ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്, പ്രോജക്ട് ഓഫീസ് കഞ്ഞിക്കുഴി, എസ്.എന്‍.പുരം പി.ഒ, പിന്- 688582, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍: 9188959688.
എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തുന്നു
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ കമ്പനികളുടെ ഇമിഗ്രേഷൻ കൺസൾട്ടന്റ്, കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ, ഏരിയ മാനേജർ, ബിസിനസ്സ് ഡെവലപ്മെന്റെ് എക്സിക്യൂട്ടീവ്, സ്റ്റോർ മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, അസ്സോസിയേറ്റ് സെയിൽസ് എന്നീ തസ്തികയിലേക്ക് നാളെ രാവിലെ 10 ന് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തുന്നു. പ്ലസ് ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം, എം.ബി.എ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്. വിശദവിവരങ്ങൾ ”എംപ്ലോയബിലിറ്റി സെന്റർ കോട്ടയം”എന്ന ഫേസ്ബുക്ക് പേജിൽ ലഭിക്കും. ഫോൺ:0481-2563451/2565452.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]