
ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക് ബിബിസി റിപ്പോര്‍ട്ടറുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങള്‍ വാര്‍ത്തയായിരിക്കുകയാണ്. ട്വിറ്ററിന്റെ നടത്തിപ്പ് വേദന നിറഞ്ഞതാണെന്നും നല്ലൊരാളെ കിട്ടിയാല്‍ വില്ക്കാന് വരെ തയ്യാറാണെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായി. ഇപ്പോഴിതാ ഇതേ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ മറ്റ് ചില കാര്യങ്ങള്‍ കൂടി പുറത്തുവരികയാണ്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനം തനിക്ക് നിര്‍ബന്ധപൂര്‍വ്വം എടുക്കേണ്ടി വന്നതാണെന്ന് മസ്ക് പറഞ്ഞു. അല്ലെങ്കില്‍ കോടതി അതിന് ആവശ്യപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനം പൂര്‍ണ മനസോടെ ആയിരുന്നോ അതോ ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ട് ട്വിറ്റര്‍ കോടതിയില്‍ നല്കിയ കേസിനെ തുടര്‍ന്നാണോ എന്ന ബി.ബി.സി. റിപ്പോര്‍ട്ടര്‍ ജെയിംസ് ക്ലെട്ടണിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേസ് നടക്കുന്ന സമയത്ത് ഇടപാടില്‍നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലായിരുന്നു താനെന്നും എന്നാല്‍ തന്റെ അഭിഭാഷകരുമായി സംസാരിച്ചതിന് ശേഷം തീരുമാനം മാറ്റുകയായിരുന്നുവെന്നും മസ്ക് വ്യക്തമാക്കി. ട്വിറ്റര്‍ ഏറ്റെടുക്കല്‍ മസ്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ട്വിറ്ററിലെ ഉപഭോക്താക്കളുടെ കണക്കുകള്‍ വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ട് മസ്കും ട്വിറ്ററും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഇതിന് പിന്നാലെ ഏറ്റെടുക്കലില്‍നിന്ന് പിന്മാറുകയാണെന്ന് മസ്ക് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ഇതിനെതിരെ ട്വിറ്റര്‍ നിയമനടപടി സ്വീകരിച്ചു. ഈ കേസ് നടക്കുന്നതിനിടെയാണ് ട്വിറ്റര്‍ ഏറ്റെടുക്കുന്ന നടപടികള്‍ മസ്ക് അതിവേഗം പൂര്‍ത്തിയാക്കിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]