
ഡല്‍ഹി: രാജ്യത്തിന്റെ കയറ്റുമതി ആറ് ശതമാനം ഉയര്‍ന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. 2022-23 കാലയളവില്‍ രാജ്യത്തിന്റെ കയറ്റുമതി 447 ബില്യണ്‍ ഡോളറായി അതായത് ഏകദേശം 36000 കോടി രൂപ. പെട്രോളിയം, ഫാര്‍മ, കെമിക്കല്‍സ്, മറൈന്‍ തുടങ്ങിയ മേഖലകളിലുണ്ടായ കയറ്റുമതിയിലെ വളര്‍ച്ചയാണ് വര്‍ദ്ധനവിന് കാരണമായത്.
രാജ്യത്തെ കയറ്റുമതി വളര്‍ച്ച റെക്കോര്‍ഡ് ഉയരത്തിലെത്തിയെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു അതേസമയം, 2021-22 ലെ 613 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍ രാജ്യത്തിന്റെ ഇറക്കുമതി 16.5 ശതമാനം വര്‍ധിച്ച് 714 ബില്യണ്‍ ഡോളറായി. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ഒരുമിച്ച് ഉയര്‍ന്നിട്ടുണ്ടെന്നും 2021-22 ലെ 676 ബില്യണില്‍ നിന്ന് 2022-23 ല്‍ 14 ശതമാനം വര്‍ധിച്ച് 770 ബില്യണ്‍ ഡോളറിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 770 ബില്യണ്‍ ഡോളറിലെത്തി, മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ സേവന കയറ്റുമതിയും 2021-22 ലെ 254 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍ 27.16 ശതമാനം വര്‍ധിച്ച് 323 ബില്യണ്‍ ഡോളറായി.
ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്കീമുകള്‍ ഇതിനു സഹായകമായി. ഇന്ത്യ നിലവില്‍ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന മികച്ച അഞ്ച് രാജ്യങ്ങള്‍ യുഎഇ, യുഎസ്, നെതര്‍ലാന്‍ഡ്സ്, യുകെ, ഇറ്റലി എന്നിവയാണെന്ന് ഐസിഇഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]