
ഇന്ത്യയില്‍ 180 തരം ഇലക്ട്രിക് സ്കൂട്ടറുകള് വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെന്നാണ് കണക്
ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും കാറുകളുമെല്ലാം നിരത്തുകളില്‍ സജീവമായി കഴിഞ്ഞിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുന്നതിന് അനുസരിച്ച് ഇതുമായി ബന്ധപ്പെട്ട കബളിപ്പിക്കലുകളും പല കോണില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലൈസന്‍സും രജിസ്ട്രേഷനും വേണ്ടെന്ന പ്രചരണവുമായി ഇലക്ട്രിക് സ്കൂട്ടറുകളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കബളിപ്പിക്കലുകള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എം.വി.ഡി.
വൈദ്യുതി സ്കൂട്ടറുകളുടെ മോട്ടോര്‍ശേഷി അനധികൃതമായി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ തന്നെ എതാനും ഷോറൂമുകള്ക്കെതിരേ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യയില്‍ 180 തരം ഇലക്ട്രിക് സ്കൂട്ടറുകള് വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെന്നാണ് കണക്ക്. ചൈനയില്‍ നിന്നും ഇലക്ട്രിക് മോട്ടോറുകള്‍ എത്തിച്ച് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇത്തരം സ്കൂട്ടറുകള് കേരളത്തില്‍ ഉടനീളം വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. ലൈസന്‍സ് രജിസ്ട്രേഷന് എന്നിവ വേണ്ടെന്നാണ് ഇത്തരം കമ്പനികള്‍ നല്കുന്ന ആനുകൂല്യം.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍, ഇതിന്റെ മറവില്‍ രജിസ്ട്രേഷനും ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്കി ചില കമ്പനികള്‍ യാതൊരു നിബന്ധനകളും പാലിക്കാത്ത ഇരുചക്ര വാഹനങ്ങള്‍ വിപണിയില്‍ ഇറക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, ഇത്തരം വാഹനങ്ങള്‍ വാങ്ങി വഞ്ചിതരാകരുതെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നല്‍കിയിട്ടുള്ള മുന്നിറിയിപ്പില്‍ പറയുന്നത്.
ലൈസന്‍സ് രജിസ്ട്രേഷന് എന്നിവ ആവശ്യമില്ലെന്ന് അവകാശപ്പെടുന്ന കമ്പനികളുടെ സ്കൂട്ടറുകള് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഉറപ്പാക്കേണ്ട ചില കാര്യങ്ങളെ കുറിച്ചും എം.വി.ഡി. പറയുന്നുണ്ട്.
1, ആ മോഡല്‍ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജന്‍സിയുടെ(എ.ആര്.എ.ഐ, ഐ.സി.എ.ടി) അപ്രൂവല്‍ ഉള്ളതാണോയെന്ന് പരിശോധിക്കണം.
2, ഇക്കരം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ 250 വാട്സില്‍ കുറഞ്ഞ പവര്‍ ഉള്ളതായിരിക്കണം.
3, ടെസ്റ്റ് ഡ്രൈവ് ചെയ്ത് ഒരു സാഹചര്യത്തിലും വാഹനം മണിക്കൂറില്‍ 25 കിലോമീറ്ററില്‍ അധികം വേഗതയെടുക്കുന്നില്ലെന്ന് ഉറപ്പാക്കണം.
4, സാധിക്കുമെങ്കില്‍ വാഹനത്തിന്റെ ഭാരം (ബാറ്ററി ഒഴിവാക്കി) പരിശോധിച്ച് 60 കിലോഗ്രാമില്‍ അധികമില്ലെന്ന് ഉറപ്പാക്കണം.
ഇത്തരം പരസ്യങ്ങളില്‍ വിശ്വസിച്ച് വാഹനം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങളാണ് ഉപയോക്തക്കള്‍ ഉറപ്പുവരുത്തേണ്ടത്. നിയമവിധേയമല്ലാത്ത ഇത്തരം വാഹനങ്ങള്‍ക്കെതിരേ വാഹന പരിശോധനകളില്‍ നടപടി സ്വീകരിച്ച് വരുന്നുണ്ട്. നിലവില്‍ ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ആളുകളും എം.വി.ഡിയുടെ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]