
മുംബൈ: മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗ്രൂപ്പ് മുന്‍ ചെയര്‍മാനും ഇന്ത്യയിലെ ആദ്യകാല ശതകോടീശ്വരനുമായ കേശബ് മഹീന്ദ്ര(99) അന്തരിച്ചു. 1963 മുതല്‍ 2021വരെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായിരുന്നു അദ്ദേഹം. കമ്പനി മുന്‍ മാനേജിങ് ഡയറക്ടര്‍ പവന് ജോന്കെയാണ് മരണവിവരം പുറത്തുവിട്ടത്. കേശബ് മഹീന്ദ്രയുടെ 48 വര്‍ഷത്തെ നേതൃത്വത്തിനിടെ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്ന് ഐടി, റിയല്‍ എസ്റ്റേറ്റ്, ഫൈനാന്‍സ് സര്‍വീസ് എന്നീ മേഖലകളിലേക്ക് വ്യാപിച്ചിരുന്നു. പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ കേശബ് മഹീന്ദ്ര 1947ലാണ് കമ്പനിയില്‍ ജോലിയില്‍ കയറുന്നത്.
1963 ല്‍ ചെയര്‍മാനായ അദ്ദേഹം മരുമകന് ആനന്ദ് മഹീന്ദ്രയക്ക് കമ്പനിയുടെ സാരഥ്യം കൈമാറിയാണ് സ്ഥാനം ഒഴിയുന്നത്. സയ്ല്, ടാറ്റാ സ്റ്റീല്‍, ടാറ്റാ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍, ഐസിഐസിഐ തുടങ്ങി നിരവധി സര്‍ക്കാര്‍, സ്വകാര്യ കമ്പനികളുടെ ബോര്‍ഡുകളിലും കൗണ്‍സിലുകളിലും കേശബ് മഹീന്ദ്ര സേവനം അനുഷ്ടിച്ചിരുന്നു. ഹൗസിങ് ഡെവലെപ്പ്മെന്റ് ആന്റ് ഫൈനാന്‍സ് കേര്പറേഷന് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]