കാപ്സിക്കം കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഒരു പച്ചക്കറിയാണ് ബെല്‍ പെപ്പര്‍. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച്, വെള്ള, പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാണ്. വിറ്റാമിൻ സി, ബി6, ആന്റി ഓക്സിഡന്റുകള്‍ , ഫൈബര്‍, പൊട്ടാസ്യം എന്നിവ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബെല്‍ പെപ്പര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളെ അറിയാം.
ഫൈബര്‍ ധാരാളം അടങ്ങിയ ബെല്‍ പെപ്പര്‍ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ബെല്‍ പെപ്പര്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ചുവന്ന ബെല്‍ പെപ്പറില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപ്പിന്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
മഞ്ഞ, ഓറഞ്ച് ബെല്‍ പെപ്പറില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയ്ഡ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ ബെല്‍ പെപ്പറുകള്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ബെല്‍ പെപ്പറുകളില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇവ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിനുകളായ എ, സി, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ബെല്‍ പെപ്പറുകള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]