
.news-body p a {width: auto;float: none;}
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് കയ്യേറി സമരപ്പന്തൽ കെട്ടിയ സംഭവത്തിൽ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ഓഫീസ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷന്റെ നേതാക്കളടക്കം 150പേർക്കെതിരെ പൊലീസ് കേസെടുത്തു. ജോയിന്റ് കൗൺസിൽ നേതാവ് കെപി ഗോപകുമാറിനെ ഒന്നാം പ്രതിയാക്കിയും മറ്റ് നേതാക്കളായ ജയചന്ദ്രൻ കല്ലിങ്ങൽ, ഒ കെ ജയകൃഷ്ണൻ, പള്ളിച്ചൽ വിജയൻ തുടങ്ങിയവരടക്കമുള്ളവർക്കെതിരെ ആണ് കന്റോൺമെന്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കണ്ടാൽ അറിയുന്ന 150പേരെയാണ് പ്രതികളാക്കിയത്. പൊതുവഴിയിലുള്ള ഗതാഗതം തടസപ്പെടുത്തിയതിനും നടപ്പാത കയ്യേറി കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനുമാണ് കേസ്. സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് വഞ്ചിയൂരിൽ റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് കയ്യേറി സമരപന്തലുമായി സിപിഐ സംഘടനയും രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജോയിൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് സമ്മേളനത്തിന്റെ വേദിയാണ് റോഡ് കയ്യേറി പന്തൽ കെട്ടിയത്. നടപ്പാത കെട്ടിയടച്ചതോടെ കാൽനടയാത്രക്കാർ വലഞ്ഞു. സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്തത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാണ് സമരം നടത്തേണ്ടതെന്നും ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.