
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് കരീനകപൂറും കുടുംബവും. മുത്തച്ഛനും നടനുമായ രാജ്കപൂറിന്റെ നൂറാം ജന്മദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ഫിലിം ഫെസ്റ്റിനായി പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് കരീനയും കുടുംബവും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.
കരീന കപൂര്‍, ഭര്‍ത്താവ് സെയ്ഫ് അലിഖാന്, സഹോദരനര് രണ്‍ബീര്‍ കപൂര്‍, ഭാര്യ ആലിയഭട്ട്, സഹോദരി കരിഷ്മ കപൂര്‍, നീതു കപൂര്‍, റിഥിമ കപൂര്‍ ഷാഹ്നി, ഭാരത് സാഹ്നി, റിമ ജെയ്ന്‍, ആദര് ജെയ്ന്‍, അര്മാന് ജെയ്ന്‍, അനീസ മല്‍ഹോത്ര, നിതാഷ നന്ദ, മനോജ് ജെയ്ന്‍, നിഖില്‍ നന്ദ എന്നിവരടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ഇതിന്റെ ഫോട്ടോ കരീന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
കരീന കപൂര്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച ചിത്രം
സന്ദര്‍ശനത്തിന് ശേഷം മക്കള്‍ തയ്മൂറിനും ജിയ അലി ഖാനുമായി പ്രധാനമന്ത്രി നല്കിയ ഓട്ടോഗ്രാഫും കരീന പങ്കുവെച്ചിട്ടുണ്ട്. പരിപാടിക്കായി പ്രധാനമന്ത്രിയെ ക്ഷണിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് കരീന പോസ്റ്റില്‍ കുറിച്ചു. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് രാജ്കപൂര്‍ 100 ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. രാജ്കപൂറിന്റെ ആവാര(1951), ശ്രീ 420(1955), സംഘം (1964), മേരനാം ജോക്കര്‍ (1970) അടക്കമുള്ള സിനിമകൾ പ്രദര്‍ശിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]