
ബാങ്കോക്ക്: വിമതര്‍ക്ക് നേരെ മ്യാന്മര് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 110 പേര് കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഒരു ഗ്രാമത്തിലാണ് സൈന്യം വിമതര്‍ ഒത്തുകൂടിയ ചടങ്ങിലേക്ക് ബോംബ് വര്‍ഷിച്ചതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ പ്രാദേശിക പാര്‍ട്ടിയുടെ ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് നാട്ടുകാര്‍ സ്ഥലത്ത് ഒത്തുകൂടിയത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഈ ആള്‍ക്കൂട്ടത്തിന് നേരെ യുദ്ധവിമാനം ബോംബ് വര്‍ഷിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ആക്രമണത്തില്‍ മരിച്ചവരില്‍ 30 കുട്ടികളെങ്കിലും ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്..
2021 ലാണ് മ്യാന്മറില് ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുക്കുന്നത്. ഇതിന് പിന്നാലെ രാജ്യത്ത് ആഭ്യന്തര യുദ്ധവും രൂക്ഷമായി. പട്ടാള ഭരണത്തിനെതിരെ കടുത്ത ചെറുത്തുനില്‍പ്പ് നടക്കുന്ന സാഗയിങ് മേഖലയിലെ ഒരു ഗ്രാമത്തിലാണ് അക്രമണം നടന്നിരിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]