മലയാളത്തിലെ പുതുമുഖ നടൻമാരിലൊരാളാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്. 2016ൽ തീയേറ്ററുകളിലെത്തിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ചുരുക്കം വേഷങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഗോകുൽ സുരേഷ്.
അടുത്തിടെ ജയറാമിന്റെ മകൻ കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഗോകുൽ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വിവാഹം ഉടനെ ഉണ്ടാകില്ലെന്നാണ് താരം പറഞ്ഞത്.’ കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല. നിലവിൽ ഒരു പ്ലാനും ഇല്ല. പ്രണയമൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. പക്ഷെ വലിയ ധൃതിയൊന്നും ഇല്ല. എല്ലാം വളരെ സാവകാശത്തിലും സമാധാനത്തിലും മതി. വളരെ ലോ പ്രൊഫൈലിലായിരിക്കും വിവാഹം. നിങ്ങളാരും അറിയില്ല’-ഗോകുൽ പറഞ്ഞു.
ജനുവരിയിലാണ് ഗോകുൽ സുരേഷിന്റെ സഹോദരി ഭാഗ്യയുടെ വിവാഹം നടന്നത്. ഗുരുവായൂരിൽ വച്ചുനടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുളളവർ പങ്കെടുത്തിരുന്നു. ഒരാഴ്ചയോളം നീണ്ടുനിന്ന വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. ഭാഗ്യയുടെ വിവാഹത്തിന്റെ വിശേഷങ്ങളും വൈറലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2022ൽ പുറത്തിറങ്ങിയ സുരേഷ്ഗോപി ചിത്രം പാപ്പനിലും ഗോകുൽ അഭിനയിച്ചിരുന്നു. ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സണാണ് ഗോകുലിന്റെ പുതിയ ചിത്രം. ഈ ചിത്രത്തിൽ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.