
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസ് ഫുള്‍ ബെഞ്ചിനു വിട്ട വിധി ചോദ്യം ചെയ്ത് ഹര്ജിക്കാരന് നല്കിയ റിവ്യൂ ഹര്‍ജി ലോകായുക്ത തള്ളി. ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് മറുപടിയൊന്നും ലോകായുക്ത നൽകിയില്ല.
ലോകായുക്ത നിയമപ്രകാരമാണ് ഫുൾ ബഞ്ചിന് വിട്ടതെന്നും ലോകായുക്ത പറഞ്ഞു. പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ല. വിശദമായ ഉത്തരവ് ലോകായുക്ത പിന്നീട് ഇറക്കും. ഇത് ലഭിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുന്നതടക്കം തീരുമാനിക്കുമെന്ന് ശശികുമാർ വ്യക്തമാക്കി.
നിഗമനങ്ങളിൽ മാറ്റമുണ്ടാകാം ഉണ്ടാകാതിരിക്കാം. പയസ്കുര്യാക്കോസും ജസ്ജിസ് ബഷീറും കാരണം വ്യക്തമാക്കാതെ മുമ്പ് വ്യത്യസ്ത വിധി പറഞ്ഞപ്പോൾ നിങ്ങൾ എന്തു കൊണ്ട് എതിർത്തില്ലെന്ന് ലോകായുക്ത ഹർജിക്കാരനോട് ചോദിച്ചു. മൂന്നാമത്തെ ജഡ്ജ് കൂടി കേൾക്കുമ്പോൾ ചർച്ച നടക്കുമ്പോൾ എന്റെ അഭിപ്രായത്തിനും മാറ്റം വരാമെന്നും സിറിയക് ജോസഫ് പറഞ്ഞു.
അഭിഭ്രായ വ്യത്യാസമുണ്ടായാൽ മൂന്നംഗ ബഞ്ചിന് കൈമാറാമെന്ന് നിയമത്തിൽ വ്യക്തമാണ്. കോടതി ഉത്തരവുണ്ട്. പിന്നെയെന്താണ് സംശയമെന്ന് ഉപലോകായുക്തയും ചോദിച്ചു. എന്തുകൊണ്ട് ഹർജിക്കാരന് സഹകരിച്ചുകൂടായെന്നും ഉപലോകായുക്ത ചോദിച്ചു.
ഉത്തരവിനെ ചോദ്യം ചെയ്യാൻ അധികാരമുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. അതിനെ ലോകായുക്ത എതിർക്കേണ്ടെന്നും ഹർജിക്കാരൻ പറഞ്ഞു. ഹർജി പരിഗണിക്കണോ വേണ്ടയോ എന്ന് മാത്രമാണ് മുമ്പ് ലോകായുക്ത മൂന്നംഗ ബഞ്ച് പരിശോധിച്ചത്. ആർക്കും നോട്ടീസ് അയച്ചിട്ടില്ല. വിശദവാദം കേൾക്കുമ്പോൾ മാത്രമാണ് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുന്നത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]