
.news-body p a {width: auto;float: none;}
1989ൽ ഫാസിൽ സംവിധാനം ചെയ്ത ‘വർഷം 16’ എന്ന തമിഴ് സിനിമ അക്കാലത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു. ‘വർഷം 16’ പിറവികൊള്ളാനിടയായ സാഹചര്യങ്ങളും അതുപോലെ അതിന്റെ വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ച സ്നേഹകൂട്ടായ്മയുടെ പ്രാധാന്യത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തൽ.
കാക്കൊത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിന്റെ മൊഴിമാറ്റമായിട്ടായിരുന്നു വർഷം 16 പ്ലാൻ ചെയ്തത്. ‘പടത്തിന്റെ പാട്ട് റെക്കാർഡ് ചെയ്യാൻ നേരത്ത് ഇളയരാജ പടത്തിന്റെ മൊത്തം കഥയും വിശദമായി പറയാൻ പാച്ചിക്ക (ഫാസിൽ)യോട് ആവശ്യപ്പെട്ടു. കാക്കൊത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിന്റെ മൊത്തം കഥയും പറഞ്ഞുകൊടുത്തു. കഥ മുഴുവൻ കേട്ട ഇളയരാജ മുഖം ചുളിച്ചുകൊണ്ട്, പിച്ചക്കാരുടെ കഥ പറയുന്ന പടം തമിഴ്നാട്ടിൽ ഓടില്ലെന്ന് പറയുന്നു. വേറെ ഏതെങ്കിലും സിനിമയുടെ കഥയുണ്ടോയെന്ന് ഇളയരാജ ചോദിച്ചപ്പോൾ ‘എന്നെന്നും കണ്ണേട്ടൻന്റെ’ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞു. ആ കഥ ഇളയരാജയ്ക്ക് ഏറെ ഇഷ്ടമായി.
ഇത് ഹിറ്റാകുമെന്നും ഇളയരാജ പറഞ്ഞു. അങ്ങനെ ഫാസിൽ ഇളയരാജയുടെ ഉപദേശം അതേപോലെ സ്വീകരിച്ചു. കാർത്തിക് എന്ന നടനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. പുതുമുഖമായിരിക്കണം നായികയെന്നും തീരുമാനിച്ചു. പുതുമുഖത്തിന് വേണ്ടിയുള്ള അന്വേഷണവും ആരംഭിച്ചു. ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു പെണ്ണുണ്ടെന്നും ഹിന്ദിക്കാരിയാണെന്നും ഇപ്പോൾ മദ്രാസിലുണ്ടെന്നും ഫാസിലിന്റെ സ്ഥിരം മേക്കപ്പ്മാൻ ഫാസിലിനോട് പറയുന്നു. കൂട്ടിക്കൊണ്ടുവരാൻ ഫാസിൽ പറഞ്ഞു.
അങ്ങനെ അവിടെ എത്തിയ കുട്ടിയായിരുന്നു ഇന്നത്തെ വലിയ താരമായ ഖുഷ്ബു. അവർ വന്ന് പോയതിന് ശേഷം ഫാസിലിന്റെ കൂടെയുണ്ടായിരുന്നവരെല്ലാം ഒറ്റസ്വരത്തിൽ അവർ വേണ്ടെന്ന് പറയുന്നു. അവർക്ക് ചൈനക്കാരിയുടെ ലുക്കാണെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. എന്നാൽ ആ കുട്ടിയുടെ അഭിനയ മികവ് ഫാസിലിനെ ആകർഷിച്ചു. അങ്ങനെയായിരുന്നു ഖുഷ്ബു എന്ന നായികയുടെ ഉദയം.’- ആലപ്പി അഷ്റഫ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]