തിരുവനന്തപുരം : അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനും കെ ഗോപാലകൃഷ്ണൻ ഐ എ എസിനുമെതിരെ രൂക്ഷ വിമർശനവുമായി എൻ പ്രശാന്ത് ഐ എ എസ്. രണ്ട് ഉദ്യോഗസ്ഥരും തന്നെ കുടുക്കാൻ വ്യാജ ഫയൽ ഉണ്ടാക്കിയെന്നാണ് ആരോപണം. തെളിവായി ഇ ഓഫീസ് ലോഗ് രേഖകളും പ്രശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ചു. ഈ-ഓഫീസിലെ പിഡിഎഫ് ഫയലിന്റെ ഏറ്റവും താഴെ ഡൗൺലോഡ് ചെയ്ത വ്യക്തിയുടെ വിവരം കാണിക്കും. ഈ ഭാഗമാണ് പ്രശാന്ത് പങ്കുവെച്ചത്. കുറ്റാരോപണ മെമ്മോ കൈപ്പറ്റിയതിനു ശേഷമാണ് വീണ്ടും വിമർശനം.
പ്രശാന്തിന് അനുസരണക്കേട്, വിമർശനങ്ങൾ സർക്കാരിന്റെ ഇമേജിനെ ബാധിച്ചു, മര്യാദയുടെ അഭാവമെന്നും കുറ്റാരോപണ മെമ്മോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]