
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങളില്‍ പാചകവാതകം ഉള്‍പ്പടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇത് സംബന്ധിച്ച 2002ലെ നിയമം പെട്രോളിയം ആന്റ് എക്സ്പ്ളോസീവ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസോ) കര്‍ശനമാക്കി.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കാന്‍ തീരുമാനമായത്. ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള ടാക്സി വാഹനങ്ങള്‍ മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്കുവരെ നിയമം ബാധകമാണ്.
വീടുകളിലേയ്ക്ക് സ്വന്തം വാഹനത്തില്‍ എല്‍ പി ജി സിലിണ്ടറുകള്‍ കൊണ്ടുപോയാലും നടപടിയുണ്ടാകുമെന്നാണ് വിവരം. പെട്രോള്‍ പമ്ബുകളില്‍ നിന്ന് കുപ്പിയില്‍ ഇന്ധനം നല്‍കില്ല.
യാത്രക്കാരുമായി വരുന്ന ബസുകള്‍ ഇന്ധനം നിറയ്ക്കുന്നതിലും വിലക്കുണ്ടാകാന്‍ സാദ്ധ്യകയുണ്ട്. യാത്രക്കാരെ പമ്ബില്‍ നിന്ന് സുരക്ഷിത അകലത്തില്‍ നിര്‍ത്തിയതിനുശേഷം മാത്രമേ ബസില്‍ ഇന്ധനം നിറയ്ക്കൂ.
പെട്രോള്‍, ഡീസല്‍, എല്‍ പി ജി ഉള്‍പ്പടെയുള്ളവ ഏജന്‍സികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമല്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ല. നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു.
ഐ ഒ സി, ബി പി എല്‍ ഉള്‍പ്പടെയുള്ള പെട്രോളിയം സ്ഥാപനങ്ങള്‍ക്കും പെസോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. The post ഇനി സ്വകാര്യ വാഹനങ്ങളില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോയാല്‍ പണികിട്ടും, പമ്ബില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിനും കര്‍ശന വിലക്ക് appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]