![](https://newskerala.net/wp-content/uploads/2023/04/wp-header-logo-181.png)
താൻ കോൺഗ്രസുകാരൻ ആണോ എന്ന് ചോദിച്ചാൽ അതറിയില്ലെന്നും താനൊരു ആർട്ടിസ്റ്റ് ആണെന്നും ജോയ് മാത്യു പറഞ്ഞു.
രാഹുൽ ഗാന്ധിയെന്ന വ്യക്തിത്വത്തെ അദ്ദേഹത്തിന്റെ നെഞ്ചുറപ്പിനെ ബഹുമാനിക്കുന്ന ആളാണ് താനെന്ന് നടൻ ജോയ് മാത്യു. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയെ ആണെന്നും അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് താനടക്കമുള്ള ജനങ്ങളുടെ അവകാശമാണെന്നും നടൻ പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന സത്യമേവ ജയതേ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
“തെറ്റ് കണ്ടാൽ അത് ചോദ്യം ചെയ്യുന്ന, ഒരാൾ ഒറ്റയ്ക്കു നിന്നു പോരാടാൻ തയ്യാറാകുന്നൊരു മനസ്സാണ് രാഹുൽ ഗാന്ധിയുടേത്. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. ഞാൻ കോൺഗ്രസ് ആണോ എന്ന് എനിക്കു തന്നെ അറിയില്ല. പക്ഷേ രാഹുൽ ഗാന്ധിയെന്ന വ്യക്തിത്വത്തെ അദ്ദേഹത്തിന്റെ നെഞ്ചുറപ്പിനെ ബഹുമാനിക്കുന്ന ആളാണ് ഞാൻ. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഈ ഇന്ത്യൻ അവസ്ഥയിൽ, ഒരാൾ കള്ളനാണ് എന്ന് പറയാൻ കാണിച്ച അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ ഞാൻ മാനിക്കുന്നു. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് ഞാന്‍ ഉള്‍പ്പടെയുള്ള ജനങ്ങളുടെ അവകാശമാണ്. കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ വിമർശിച്ചയാളാണ് ഞാൻ. അതിൽ അവർക്കും ഒരു പ്രശ്നമില്ല, കാരണം ഏറ്റവും കൂടുതൽ സഹിഷ്ണുതാ ബോധമുള്ള പാർട്ടിയാണ് കോൺഗ്രസ്. ഞാനിത് സന്തോഷിപ്പിക്കാൻ പറയുന്നതല്ല. അത് സത്യമാണ്”, എന്നാണ് ജോയ് മാത്യു പറയുന്നത്.
നെറികേടിനെ നെറികേടെന്ന് പറയാൻ കാണിക്കുന്ന ആർജ്ജവത്തിനെയാണ് സൂപ്പർ സ്റ്റാർ എന്ന് വിളിക്കുകയെങ്കിൽ, ഞാൻ സൂപ്പർ സ്റ്റാറാണ്. നിങ്ങൾക്ക് ഒരുപാട് സൂപ്പർ സ്റ്റാറുകൾ ഉണ്ടാകും. പക്ഷേ സമൂഹത്തിൽ നടക്കുന്ന എന്തെങ്കിലും ഒരു അനീതിക്കെതിരെ കമ എന്ന് മിണ്ടാൻ ധൈര്യമില്ലാത്തവരാണെന്നും ജോയ് മാത്യു കുറ്റുപ്പെടുത്തിയിരുന്നു. താൻ കോൺഗ്രസുകാരൻ ആണോ എന്ന് ചോദിച്ചാൽ അതറിയില്ലെന്നും താനൊരു ആർട്ടിസ്റ്റ് ആണെന്നും ജോയ് മാത്യു പറഞ്ഞു.
The post ‘ഒരാൾ കള്ളനാണെന്ന് പറയാൻ കാണിച്ച രാഹുലിന്റെ ചങ്കൂറ്റത്തെ മാനിക്കുന്നു’; ജോയ് മാത്യു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]