
ദില്ലി: ദില്ലിയിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വമ്പൻ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി. ഓട്ടോറിക്ഷ തൊഴിലാളികൾക്കായാണ് അരവിന്ദ് കെജ്രിവാളിന്റെ വൻ വാഗ്ദാനങ്ങൾ. ഓരോ ഡ്രൈവർക്കും 10 ലക്ഷം രൂപ വരെയുള്ള ലൈഫ് ഇൻഷുറൻസാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. കൂടാതെ, അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും മകളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ സഹായം യൂണിഫോമിന് വർഷത്തിൽ രണ്ടുതവണ 2500 രൂപയും നല്‍കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
ദിവാലിക്കും ഹോളിക്കുമാണ് ഈ തുക നല്‍കുക. കുട്ടികൾക്ക് മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നതിനുള്ള പരിശീലനച്ചെലവ് സർക്കാർ വഹിക്കും. ആം ആദ്മി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ ഈ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ഇന്നലെ അരവിന്ദ് കെജ്രിവാൾ ഓട്ടോ ഡ്രൈവർമാരുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ ഭക്ഷണം കഴിക്കാനും അദ്ദേഹം എത്തി. തുടര്‍ന്നാണ് ഈ പ്രഖ്യാപനങ്ങൾ നടത്തിയത്.
മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആർടിസിയിൽ വന്ന മലയിൻകീഴ് സ്വദേശി; പരിശോധനയിൽ പിടിച്ചത് മെത്താംഫിറ്റമിൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]