അടുത്തിടെയാണ് നടൻ ബാലയും കോകിലയും വിവാഹിതരായത്. ഒക്ടോബർ 23ന് കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
എന്നാൽ അതിനും ആറ് മാസം മുമ്പ് കോകിലയെ താലിചാർത്തിയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാല ഇപ്പോൾ. ‘ഞാൻ ആശുപത്രിയിൽ അഡ്മിറ്റായ സമയത്ത് നോക്കാൻ ആരുമുണ്ടായിരുന്നില്ല. വീട്ടിൽ അമ്മയ്ക്ക് പ്രായമായി. സുഖമില്ലാത്തതൊന്നും അമ്മയോട് പറയില്ല. ആ സമയത്താണ് കോകില വന്നത്. എനിക്ക് അമ്മയെ കിട്ടിയതുപോലെയായിരുന്നു.’- ബാല പറഞ്ഞു.
താൻ കോകിലയെ പ്രപ്പോസ് ചെയ്തിട്ടില്ലെന്നും ബാല പറയുന്നു. ‘ഒരുനാൾ രാത്രി കടയെല്ലാം അടച്ചു. സ്വർണക്കട തുറപ്പിച്ച് ഒരു ചെയ്നും കുഞ്ഞി താലിയും രണ്ട് കമ്മലും വാങ്ങി. നേരെ വീട്ടിൽ വന്നു ഞാൻ അതിട്ടുകൊടുത്തു. സാക്ഷിയായി സഹോദരനെപ്പോലെ കാണുന്നൊരാളുണ്ടായിരുന്നു. എന്റെ മനസിൽ അതാണ് വിവാഹം. പിന്നെ ജാതകപ്രകാരം ക്ഷേത്രത്തിൽ വച്ച് നടത്തി. ആറ് മാസത്തിന് ശേഷമാണ് ക്ഷേത്രത്തിൽ വച്ച് താലികെട്ടിയത്.’- ബാല വ്യക്തമാക്കി.
താൻ ചോദിച്ചിട്ട് രണ്ടേ രണ്ട് കാര്യങ്ങളേ കോകില ഇതുവരെ ചെയ്യാത്തതായുള്ളൂ. ‘ഒന്ന് ഇതുവരെ പാട്ട് പാടിത്തന്നിട്ടില്ല. രണ്ടാമത് വാട്സാപ്പിൽ ഇതുവരെ ഞങ്ങളുടെ ഫോട്ടോയിട്ടിട്ടില്ല. കേദാർനാഥിൽ എന്ന് പോയി ശിവനെ കാണുന്നോ അന്നേ അത് മാറ്റുകയുള്ളൂവെന്നാണ് പറഞ്ഞത്.അതാണ് എനിക്ക് പ്രണയം തോന്നാനുള്ള പ്രധാന കാരണം. നിങ്ങൾ വിചാരിക്കുന്ന ആളല്ല ഇവൾ. ഇവളാണ് എനിക്ക് ജീവിതം തന്നത്.’-ബാല പറഞ്ഞു.