മഞ്ഞുകാലത്ത് വിവിധ സീസണൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ചർമത്തിനും ശരീരത്തിനും പ്രത്യേക പരിചരണം തന്നെ ആവശ്യമാണ്. മഞ്ഞുകാലത്ത് ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വിറ്റമിൻ എ, സി, ഇ, അയൺ ആന്റിഓക്സിഡന്റുകൾ ഇവ അടങ്ങിയ ഭക്ഷണം നിർബന്ധമായും കഴിക്കുക. മഞ്ഞുകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.
നെയ്യ്
നെയ്യിൽ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ ഒരു സ്പൂൺ നെയ്യ് ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുക മാത്രമല്ല ശരീരത്തെ ഊഷ്മളവും ഊർജ്ജസ്വലവുമായി നിലനിർത്തുകയും ചെയ്യുന്നു.
മില്ലറ്റ്സ്
നാരുകളാൽ സമ്പുഷ്ടവുമാണ് മില്ലറ്റുകൾ. ദഹനത്തെ സഹായിക്കുകയും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു.
സുഗന്ധവ്യഞ്ജനങ്ങൾ
കറുവപ്പട്ട, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചായയിലോ സൂപ്പുകളിലോ ഭക്ഷണത്തിലോ ഈ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നത് തൊണ്ടവേദനയ്ക്കും ജലദോഷത്തിനും ആശ്വാസം നൽകുന്നു.
റൂട്ട് വെജിറ്റബിൾസ്
കാരറ്റ്, മധുരക്കിഴങ്ങ്, ബീറ്റ്റൂട്ട് തുടങ്ങിയ റൂട്ട് വെജിറ്റബിൾസ് രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു. ഈ ഭക്ഷണങ്ങൾ ബീറ്റാ കരോട്ടിൻ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ്. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.
നട്സ്
ബദാം, വാൾനട്ട്, എള്ള് എന്നിവ ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും മികച്ച ഉറവിടങ്ങളാണ്. ബദാം രാത്രി മുഴുവൻ കുതിർത്ത് ശേഷം കഴിക്കുന്നത് വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നു.
പഴങ്ങൾ
ഓറഞ്ച്, പേരയ്ക്ക, ആപ്പിൾ തുടങ്ങിയ ശീതകാല പഴങ്ങളിൽ വിറ്റാമിനുകളും ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഹെർബൽ ചായ
തുളസി, ഇഞ്ചി, കറുവപ്പട്ട, അല്ലെങ്കിൽ പെരുംജീരകം എന്നിവ ചേർത്തുള്ള ഹെർബൽ ടീ രുചികരം മാത്രമല്ല, ശരീര താപനില നിലനിർത്താനും ദഹനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
ശർക്കര
ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ചൂട് നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നു.
മഞ്ഞൾ പാൽ
മഞ്ഞൾ, കറുവാപ്പട്ട, ജാതിക്ക എന്നിവ ചേർത്ത് ഒരു കപ്പ് ചൂടുള്ള പാൽ കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക ചെയ്യുന്നു.
മുടിയെ സ്ട്രോംഗ് ആക്കാൻ കഴിക്കാം ഈ ഏഴ് പഴങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]