തിരുവനന്തപുരം:വയനാട് ദുരന്ത സഹായം വൈകുന്നതില് കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്.ഉത്തരവാദിത്തത്തിൽ നിന്നു കേന്ദ്രം ഒളിച്ചോടി.കേരളം കണക്ക് നൽകാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദം തെറ്റാണ്.അമിത് ഷാ തെറ്റിദധരിപ്പിക്കുകയാണ്.ഇല്ലാത്ത കാലാവസ്ഥ മുന്നറിയിപ്പ് പറഞ്ഞു നേരത്തെ തെറ്റിദ്ധരിപ്പിച്ചു.ഓഗസ്റ്റ് 10 ന് പ്രധാന മന്ത്രി വയനാട്ടിൽ വന്നു.അന്ന് തന്നെ കേരളം ആവശ്യങ്ങൾ ഉന്നയിച്ചു.പിന്നാലെ ഇനം തിരിച്ചു തയ്യാറാക്കി വിശദമായ മെമ്മോറാണ്ടാം നൽകി
പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞു 100 ദിവസം ആയി.ഇതിനിടെ മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകി.കേരളത്തിന് ഇത് വരെ പ്രത്യേക സഹായം ആയി ഒരു രൂപ പോലും നൽകിയില്ല
നേരത്തെ നൽകിയ മെമ്മോറാണ്ടത്തിനു പുറമെ pdna പ്രകാരം ആവശ്യം ഉന്നയിച്ചു.pdna സഹായത്തിനു ഉള്ള ഔദ്യോഗിക രേഖ ആയി പ്രധാന മന്ത്രിയുടെ സന്ദർശന സമയത്തു കണക്കാക്കിയിരുന്നില്ല.pdna മെമ്മോറാണ്ടം തയ്യാറാക്കാൻ കേരളം കുറഞ്ഞ സമയം മാത്രമാണ് എടുത്തത്.583 പേജുള്ള പഠന റിപ്പോർട്ട് ആണ് കേരളം നൽകിയത്.pdna തയ്യാറാക്കാൻ വൈകി എന്ന കേന്ദ്ര വാദം തെറ്റ്.pdna തയ്യാറാക്കാൻ ചുരുങ്ങിയത് മൂന്നു മാസം വേണം.
ദുരന്തം ഉണ്ടായ മറ്റ് സംസ്ഥാനങ്ങൾ pdna തയ്യാറാക്കാൻ മൂന്ന് മാസം എടുത്തു.ത്രിപുര ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക നൽകി.കേരളത്തോട് അവഗണനയാണ്.മറ്റ് സംസ്ഥാനങ്ങൾക്ക് ഇഷ്ടം പോലെ സഹായം നല്കുന്നു.കേരളം ആവശ്യപ്പെട്ടത് മൂന്നു ആവശ്യങ്ങളാണ്.അതി തീവ്ര ദുരന്തം ആയി പ്രഖ്യാപിക്കണം.കടങ്ങൾ എഴുതിത്തള്ളണം
അടിയന്തര സഹായം വേണം.മൂന്നു ആവശ്യങ്ങളിലും മറുപടി ഇല്ല.sdrf ഇൽ ഫണ്ട് ഉണ്ട് എന്ന വാദം ശരിയല്ല.സാധാരണ നിലക്ക് കിട്ടുന്ന ഫണ്ട് മാത്രമാണ് ഉള്ളത്.വയനാടിന് പ്രത്യേകം ഫണ്ട് കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
തൊടുന്യായം പറഞ്ഞു കേന്ദ്രം കേരളത്തെ അവഗണിക്കുന്നു.ആവശ്യപെടുന്ന കണക്ക് നിശ്ചിത മാതൃകയിൽ ഹൈക്കൊടതിയിൽ നൽകും.കണക്ക് ഇല്ലാത്തത് അല്ല കാരണം.കൂടുതൽ വിനിയോഗ സാധ്യത ഉള്ള അധിക സഹായം ആണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]