
ഒരു ദിവസം എത്ര ബദാം കഴിക്കുന്നതാണ് ആരോഗ്യകരം?
ഒരു ദിവസം എത്ര ബദാം വരെ കഴിക്കുന്നതാണ് ആരോഗ്യകരം?
ബദാം കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. അമിത വിശപ്പ് തടയുന്നതിനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുന്നതിനും ബദാം മികച്ചതാണ്.
രാത്രിയിൽ ബദാം കഴിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു. കാരണം അവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
നാരുകളാൽ സമ്പുഷ്ടമായ ബദാം കുതിർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. കാൽസ്യം, പ്രോട്ടീൻ എന്നിവയുടെ അളവ് വർദ്ധിപ്പിക്കാൻ ബദാം തൈരിൽ ചേർത്തോ പാലുമായി യോജിപ്പിച്ചോ കഴിക്കാവുന്നതാണ്.
ബദാം ആൻ്റിഓക്സിഡൻ്റുകളാൽ സമ്പുഷ്ടവുമാണ്. അത് കൊണ്ട് തന്നെ കാഴ്ചശക്തി കൂട്ടുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
ഒരു ദിവസം ഏഴോ എട്ടോ ബദാം വരെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും വിദഗ്ധർ പറയുന്നു.
ബദാം കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് സഹായിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]