
ദിവസവും സോഷ്യൽ മീഡിയയിൽ ഒരുപാട് ബ്യൂട്ടി ടിപ്സ് വരാറുണ്ട്. പലരും പലതും പരീക്ഷിക്കാറുമുണ്ട്. എന്നാൽ, എല്ലാമൊന്നും നമുക്ക് നല്ലതാവണം എന്നില്ല. എന്തിനേറെ പറയുന്നു, ചിലതൊന്നും പരീക്ഷിക്കാൻ പോലും നിൽക്കരുത് എന്നർത്ഥം. എങ്കിലും, സോഷ്യൽ മീഡിയയിലെ ബ്യൂട്ടി ടിപ്സുകൾ മിക്കവാറും നമ്മുടെ ടൈംലൈനിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലെ ഇപ്പോൾ വൈറലാകുന്നത് ഇങ്ങനെയൊരു വീഡിയോയാണ്.
ചുണ്ട് അടിപൊളിയാക്കുന്നതിന് വേണ്ടി പച്ചമുളക് ഉപയോഗിക്കുന്ന ഇൻഫ്ലുവൻസറാണ് വീഡിയോയിൽ ഉള്ളത്. അതേ, ലിപ് പ്ലംബിംഗിന് വേണ്ടി ഇവിടെ ഉപയോഗിക്കുന്നത് പച്ചമുളകാണ്. ദില്ലിയിൽ നിന്നുള്ള ഒരു ഇൻഫ്ലുവൻസറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചുണ്ടിന്റെ പ്ലംബിംഗിന് വേണ്ടി എന്ത് ചെയ്യാം എന്നാണ് ഇവർ വീഡിയോയിൽ കാണിക്കുന്നത്.
ലിപ് പ്ലംബറിന് പകരമായി വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു ടിപ്പ് ആകുമ്പോൾ ആരായാലും ഒന്ന് പരീക്ഷിച്ചു പോകും അല്ലേ? എന്നാൽ, ഇതങ്ങനെ പരീക്ഷിക്കാതിരിക്കുന്നതാണ് നന്നാവുക. കാരണം പണി കിട്ടാൻ സാധ്യതയുണ്ട്.
View this post on Instagram
പച്ചമുളകാണ് യുവതി ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ഇതിനായി ഒരു പച്ചമുളകെടുത്ത് നടുവിൽ വച്ച് മുറിക്കുന്നത് കാണാം. പിന്നീട്, അത് ചുണ്ടിൽ തേക്കുകയാണ്. എരിയുന്നുണ്ട് എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും. അതോടെ ചുണ്ട് തടിച്ചുവരുന്നതായിട്ടാണ് കാണുന്നത്. ഇതാണ് ഇൻഫ്ലുവൻസർ ഷെയർ ചെയ്യുന്ന ബ്യൂട്ട് ടിപ്സ്. അതിനുശേഷം അവർ ലിപ്സ്റ്റിക് ഇടുന്നതും കാണാം.
എന്നാൽ, നേരത്തെ പറഞ്ഞതുപോലെ ഇത് പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത് അല്ലേ? നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കണ്ടന്റിന് വേണ്ടി എന്തും ചെയ്യും എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഇത്തരം ടിപ്സുകൾ പിന്തുടരുന്നത് അപകടകരമാണ് എന്നും നിരവധിപ്പേർ കമന്റുകൾ നൽകിയിട്ടുണ്ട്.
ഒറ്റ പോസ്റ്റ്, 24 മില്ല്യൺ വ്യൂ; 48 -കാരി വിക്കിയുടെ പുസ്തകം ഹിറ്റായി, ആമസോണിൽ ബെസ്റ്റ് സെല്ലറും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]