
.news-body p a {width: auto;float: none;}
തൃശൂർ: നടുറോഡിൽ യുവതിയെ മുൻ ഭർത്താവ് കുത്തിവീഴ്ത്തി. തൃശൂർ പുതുക്കാട് സെന്ററിൽ ഇന്നുരാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ബബിത എന്ന യുവതിക്കാണ് കുത്തേറ്റത്. മുൻ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്.
പുതുക്കാട്ടെ ഒരു ബാങ്കിൽ ശുചീകരണ തൊഴിലാളിയാണ് ബബിത. രാവിലെ ജോലിക്കായി പോകവേയായിരുന്നു നടുറോഡിൽവച്ച് ലെസ്റ്റിൻ ആക്രമിച്ചത്. ബബിതയ്ക്ക് ഒൻപത് തവണ കുത്തേറ്റു. പ്രദേശത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരും വഴിയാത്രക്കാരും ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് യുവതിയെ ആദ്യം എത്തിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായിരുന്നതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നുവർഷം മുൻപാണ് ബബിതയും ലെസ്റ്റിനും വിവാഹമോചിതരായത്. എന്നാൽ പിന്നീടും ലെസ്റ്റിനുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. ബബിതയെ കുത്തിയതിന് പിന്നാലെ ലെസ്റ്റിൻ പുതുക്കാട് സ്റ്റേഷനിലെത്തി കീഴടങ്ങി.