
കല്‍പ്പറ്റ : തന്റെ പദവിയോ വീടോ ഇല്ലാതാക്കാം, എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഇല്ലാതാക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി. അയോഗ്യനാക്കിയതിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു. സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന സമ്മേളനത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് രാഹുല്‍ അയോഗ്യനാക്കിയതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ പ്രസംഗിച്ചത്. എംപി സ്ഥാനം കേവലം ഒരു സ്ഥാനം മാത്രമാണ്. ഭരണകൂടത്തിന് തന്റെ സ്ഥാനം ഇല്ലാതാക്കാം വീട് ഇല്ലാതാക്കാം എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാനാകില്ല.
ഇന്ത്യയെക്കുറിച്ചുള്ള രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. തന്നെ ഭയപ്പെടുത്താനാകില്ല എന്ന് ബിജെപിക്ക് മനസിലായിട്ടില്ല. വീട്ടിലേക്ക് പൊലീസിനെ അയച്ചാലോ ഭവന രഹിതനാക്കിയാലോ താന്‍ അസ്വസ്ഥനാകുമെന്നാണ് ബിജെപി കരുതുന്നത്. വയനാടിന്റെ എംപി സ്ഥാനത്ത് തുടര്‍ന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള തന്റെ ബന്ധത്തില്‍ മാറ്റം വരില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് ഞാന്‍ പാര്‍ലമെന്റിലേക്ക് ചെന്നു. അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചു. ആ ചോദ്യം തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരുന്നു. ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ അദാനി എങ്ങനെയാണ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതെന്ന് ഞാന്‍ ചോദിച്ചു. അദാനിയുമായുളള ബന്ധത്തെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ പാര്‍ലമെന്റല്‍ ചോദിച്ചു. ഇന്ത്യയുടെ വിദേശ നയത്തെ അദാനിക്ക് പ്രയോജനപ്രദമാകും വിധം ദുരുപയോഗം ചെയ്തതിന് കുറിച്ച് ചോദിച്ചു. എന്താണ് അദാനിയുമായി അദ്ദേഹത്തിനുള്ള ബന്ധം എന്ന് ചോദിച്ചു. പ്രധാനമന്ത്രി തന്റെ ചോദ്യത്തിന് മറുപടി തന്നില്ല. കേന്ദ്ര മന്ത്രിമാര്‍ തന്നെ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തി. എം പി സ്ഥാനം പോയാലും ഇല്ലെങ്കിലും താന്‍ ഇന്ത്യയിലെ ജനങ്ങളുടെയും വയനാട്ടിലെ ജനങ്ങളുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കും. കേന്ദ്ര സര്‍ക്കാര്‍ തനിക്ക് നല്കിയ ഏറ്റവും വലിയ സമ്മാനമാണ് തന്റെ അയോഗ്യത. തന്നെ ആക്രമിക്കും തോറും തന്റെ വഴി ശരിയെന്ന് തിരിച്ചറിയുന്നു. അയോഗ്യത ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂവെന്നും രാഹുല്‍ പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]