
കഴിഞ്ഞ മെയിലാണ് തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേര്‍പിരിയുന്നതായി ആരാധകരെ അറിയിച്ചത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട കുറിപ്പും പങ്കുവെച്ചിരുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് കുറിപ്പിലുണ്ടായിരുന്നു.
ഇപ്പോഴിതാ ഇരുവരും വീണ്ടും ഒരുമിച്ച് ഒരു വേദിയിലെത്തിയിരിക്കുകയാണ്. മലേഷ്യയില്‍ നടന്ന ഒരു സംഗീത പരിപാടിയിലാണ് ഇരുവരും വേദി പങ്കിട്ടത്. ‘പിറൈ തേടും’ എന്ന പാട്ട് സൈന്ധവി പാടുകയും ജിവി പ്രകാശ് കുമാര്‍ അതിന് അനുസരിച്ച് പിയാനോ വായിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 2011-ല്‍ പുറത്തിറങ്ങിയ ‘മയക്കം എന്ന’ എന്ന ചിത്രത്തിനായി ജി.വി പ്രകാശ് കുമാര്‍ സംഗീതസംവിധാനം നിര്‍വഹിച്ച പാട്ടാണിത്. സിനിമയില്‍ പാടിയതും ജിവി പ്രകാശ് കുമാറും സൈന്ധവിയും ചേര്‍ന്നാണ്.
ഈ പരിപാടിക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടയില്‍ സൈന്ധവി മകളെ വേദിയിലുള്ള ജി.വി പ്രകാശിന് അടുത്തേക്ക് അയച്ചിരുന്നു. മകളെ ചേര്‍ത്തുപിടിച്ചാണ് ജി.വി പ്രകാശ് പാട്ട് പാടി നോക്കിയത്. ഇതിന്റെ വീഡിയോയും നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കട്ടിക്കാലം മുതല്‍ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും 2013-ല്‍ വിവാഹിതരായി. 2020-ല്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്‍വി എന്നാണ് മകളുടെ പേര്.
എ.ആര് റഹ്മാന്റെ സഹോദരി എ.ആര് റെയ്ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജി.വി പ്രകാശ്. ജെന്റില്മാന് എന്ന ചിത്രത്തില്‍ എ.ആര് റഹ്മാന് ഈണമിട്ട പാട്ട് പാടിയാണ് സിനിമാരംഗത്തേക്കുള്ള വരവ്. പിന്നീട് സംഗീത സംവിധായകനായും നടനായും നിര്‍മാതാവായും തിളങ്ങി. കര്‍ണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. ജി.വി പ്രശാക് കുമാറിനൊപ്പവും നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]