
.news-body p a {width: auto;float: none;}
പത്തനംതിട്ട: റോഡരികിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീർത്ഥാടകർക്കിടയിലേക്ക് കാർ പാഞ്ഞുകയറി അപകടം. എരുമേലി പമ്പാവാലിയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. തമിഴ്നാട് ട്രിച്ചി,താത്തുങ്കൽ, പേട്ട സ്വദേശികളായ ശരവണൻ (37),ശങ്കർ (35),സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. സുരേഷിന്റെ നില ഗുരുതരമാണ്.
കഴിഞ്ഞ ദിവസവും മിനി ബസ് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ ശബരിമല തീർത്ഥാടകർക്ക് അപകടം സംഭവിച്ചിരുന്നു. കോട്ടയം മുണ്ടക്കയത്തായിരുന്നു അപകടം. കോരുത്തോട് പാതയിൽ കോസടിക്ക് സമീപം തമിഴ്നാട് ഈറോഡ് സ്വദേശികളായ 17 തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടുത്തിടെ കൊല്ലം ആര്യങ്കാവിലും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് വലിയ അപകടം ഉണ്ടായിരുന്നു. സംഭവത്തിൽ തമിഴ്നാട് സേലം സ്വദേശിയായ തീർത്ഥാടകൻ മരിച്ചു. 25ഓളം പേർക്ക് പരിക്കേറ്റിരുന്നു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്.