
.news-body p a {width: auto;float: none;}
പിങ്ക് ടെസ്റ്റിൽ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ തോൽവി, പരമ്പരയിൽ 1-1ന് ഒപ്പമെത്തി ഓസ്ട്രേലിയ
അഡ്ലെയ്ഡ്: അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, പ്രതീക്ഷിച്ചപോലെ പിങ്ക് ബോൾ ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ വിജയം നേടി. അതും പത്ത് വിക്കറ്റിന്റെ ഗംഭീര ജയം. പെർത്തിലേറ്റ 295 റൺസിന്റെ തോൽവിക്കുള്ള ആതിഥേയരുടെ പകരം വീട്ടൽ കൂടിയായി ഇത്. ഇതോടെ ബോർഡർ – ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പം (1-1) എത്താനും ഓസീസിനായി. ഇന്ത്യയെ രണ്ടാം ഇന്നിംഗ്സിൽ 175 റൺസിന് ഓൾഔട്ടാക്കി 19 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ ഇന്നലത്തെ ഒന്നാം സെക്ഷനിൽ തന്നെ 20 പന്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ ജയത്തിലെത്തി. ഓപ്പണർമാരായ നാഥാൻ മക്സ്വീനിയും (10), ഉസ്മാൻ ഖ്വാജയും (9) പുറത്താകാതെ നിന്നു.
മത്സരം തീരാൻ രണ്ടര ദിവത്തോളം ബാക്കി നിൽക്കെയാണ് ഓസീസിന്റെ വിജയം.
ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിൽ നിർണായക സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം.
സ്കോർ: ഇന്ത്യ 180/10,175/10. ഓസ്ട്രേലിയ 337/10, 19/0.
ഫൈവ്സ്റ്റാർ കമ്മിൻസ്
128/5 എന്ന നിലയിൽ ഡേ-നൈറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് റിഷഭ് പന്തിൽ വലിയപ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇന്നലത്തെ ആദ്യഓവറിൽ തന്നെ പന്തിനെ (28) സ്മിത്തിന്റെ കൈയിൽ എത്തിച്ച് സ്റ്റാർക്ക് ഇന്ത്യൻ പ്രതീക്ഷകളെ എറിഞ്ഞ് കെടുത്തി.അധികം വൈകാതെ ആർ.അശ്വിനേയും (7), ഹർഷിത് റാണേയും (0), ഓസീസ് ക്യപ്ടൻ പാറ്റ് കമ്മിൻസ് മടക്കി. മറുഴവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചു നിന്ന നിതീഷ് റെഡ്ഡിയുടെ (42) ചെറുത്ത് നില്പ് അവസാനിപ്പിച്ചതും കമ്മിൻസ് തന്നെയാണ്. ഡീപ് തേർഡിൽ മക്സ്വീനിയാണ് ക്യാച്ചെടുത്തത്. ഇതോടെ ഇന്ത്യ 166/9 എന്ന നിലയിലായി. ലാസ്റ്റ്മാൻ സിറാജിനെ (7) ഹെഡിന്റ കൈയിൽ എത്തിച്ച് ബോളണ്ട് ഇന്ത്യൻ ഇന്നിംഗ്സിന് തിരീശലയിട്ടു. കമ്മിൻസ് അഞ്ച് വിക്കറ്റുമായി ഓസീസ് ബൗളിംഗ് ആക്രമണത്തിന്റെ ചുക്കാൻ പിടിച്ചു. ബോളണ്ട് മൂന്നും സ്റ്റാർക്ക് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാം ടെസ്റ്റ് 14 മുതൽ
പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഈമാസം 14 മുതൽ ഗാബയിൽ നടക്കും.