
അഡ്ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ, ഗ്രൗണ്ടിൽവച്ച് ഓസ്ട്രേലിയയുടെ ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റിന്റെ കണ്ണുപൊത്തുന്ന ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗ്രൗണ്ടിൽ നിൽക്കുകയായിരുന്ന ഗിൽക്രിസ്റ്റിന്റെ പിന്നിലൂടെ പതുങ്ങിയെത്തിയാണ് പന്ത് പിന്നിൽനിന്ന് കണ്ണുപൊത്തിയത്. കുറച്ചുനേരം ആളെ മനസ്സിലാകാതെ ഗിൽക്രിസ്റ്റ് തപ്പിത്തടഞ്ഞെങ്കിലും, പിന്നീട് പന്താണെന്ന് തിരിച്ചറിഞ്ഞ് താരത്തെ ആശ്ലേഷിക്കുന്നതും വിഡിയോയിൽ കാണാം.
‘‘അപ്രതീക്ഷിതമായാണ് പന്ത് പിന്നിൽനിന്ന് എന്റെ കണ്ണുപൊത്തിയത്’ – ഗിൽക്രിസ്റ്റ് ഇതേക്കുറിച്ച് പിന്നീട് പ്രതികരിച്ചു. ‘ആരാണ് പിന്നിലൂടെ വന്ന് ഇതു ചെയ്തതെന്ന് ആദ്യം എനിക്ക് മനസ്സിലായില്ല’ – സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ട് ഗിൽക്രിസ്റ്റ് പറഞ്ഞു.
അതേസമയം, ഓസ്ട്രേലിയയ്ക്കെതിരായ മത്സരം ഇന്ത്യ ദയനീയമായി തോറ്റു. അഡ്ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. 157 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിഇങ്സിൽ 175 റൺസിന് പുറത്തായിരുന്നു. ഇതോടെ ഓസീസിന് മുന്നിലുണ്ടായിരുന്നത് 19 റൺസിന്റെ നേരിയ വിജയലക്ഷ്യം. ഓസീസ് ഓപ്പണർമാർ വിക്കറ്റ് നഷ്ടം കൂടാതെ തന്നെ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.
PANT 🤝 GILCHRIST…!!!
– A beautiful moment at Adelaide 🤍 pic.twitter.com/J5LC5JOu5i
— Johns. (@CricCrazyJohns) December 8, 2024
മത്സരത്തിൽ ആക്രണമോത്സുക ബാറ്റിങ്ങുമായി ഋഷഭ് പന്തും ശ്രദ്ധ നേടിയിരുന്നു. ടെസ്റ്റിന്റെ രണ്ടാം ദിനം അവസാന സെഷനിൽ പന്തിന്റെ ചില ഷോട്ടുകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മൂന്നാം ദിനം തുടക്കത്തിൽത്തന്നെ പന്ത് പുറത്താവുകയും ചെയ്തു.
English Summary:
Rishabh Pant blindfolds Adam Gilchrist in hilarious prank, he reacts
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]