
ആറുകൊല്ലത്തെ ഡേറ്റിങ്ങിനൊടുവില്‍ 2024-ലാണ് ബോളിവുഡ് സുന്ദരി മലൈക അറോറയും നടന് അര്ജുന് കപൂറും വേര്‍പിരിഞ്ഞത്. ഇപ്പോഴിതാ പുതിയൊരു പ്രണയകാലത്തിന്റെ സൂചന നല്‍കുകയാണ് മലൈക.
കഴിഞ്ഞദിവസം ഒരു അജ്ഞാതപുരുഷനൊപ്പം നടി, ഡിന്നറിന് പോയതിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ രാഹുല്‍ വിജയ് ആണ് മലൈകയ്ക്കൊപ്പമുണ്ടായിരുന്നതെന്നാണ് ബോളിവുഡ് ഗോസിപ്പ് വൃത്തങ്ങള്‍ പറയുന്നത്.
ശനിയാഴ്ച നടന്ന എ.പി. ധില്ലന്റെ ദ ബ്രൗണ്പ്രിന്റ് ഇന്ത്യ കണ്‍സേര്‍ട്ടിലും മലൈകയും രാഹുലും പങ്കെടുത്തിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായത്. മലൈകയെ വേദിയിലേക്ക് ക്ഷണിച്ച ധില്ലന് അവര്‍ക്കു വേണ്ടി വിത് യു എന്ന ഗാനം ആലപിക്കുകയും ചെയ്തിരുന്നു.
ബോളിവുഡ് നടനും സംവിധായകുമായ അര്‍ബാസ് ഖാന് ആയിരുന്നു മലൈകയുടെ ആദ്യ ഭര്‍ത്താവ്. 1998-ല്‍ വിവാഹിതരായ ഇവര്‍ 2017-ല്‍ പിരിഞ്ഞു. അര്ഹാന് ഖാന് ആണ് ഇവരുടെ മകന്. അര്‍ബാസ് ഖാന് 2023-ല്‍ പുനര്‍വിവാഹിതനായി. ഷൂറ ഖാനാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പങ്കാളി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]