
ബോളിവുഡിന്റെ മിന്നുംതാരങ്ങളാണ് ഷാറൂഖ് ഖാന്, സല്മാന് ഖാന്, ആമിര്ഖാന് എന്നിവര്‍. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന മൂവരും ഒന്നിച്ച് ഒരു ചിത്രത്തിലെത്താന്‍ ആഗ്രഹിക്കാത്ത ആരാധകരുണ്ടാവില്ല. ഇപ്പോഴിതാ ഇക്കാര്യം സംബന്ധിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടന് ആമിര്ഖാന്. മൂവരും ഒരുമിക്കുന്ന ചലച്ചിത്രം ഉടന്‍ സംഭവിക്കുമെന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
അടുത്തിടെ സൗദി അറേബ്യയില്‍ നടന്ന റെഡ് സീ ചലച്ചിത്രമേളയില്‍ ആമിര്‍ഖാനെ ആദരിച്ചിരുന്നു. അവിടെവെച്ച് ഖാനുമാര് ഒന്നിച്ചുള്ള ചിത്രത്തിന്റെ സാധ്യതയെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മൂവരും ഒന്നിക്കുന്ന ചിത്രംസംബന്ധിച്ച ആശയം ചര്‍ച്ചചെയ്തിട്ടുണ്ടെന്ന് പ്രതികരിച്ചത്. ഉടനെതന്നെ ഒരു നല്ല തിരക്കഥ ലഭിക്കുമെന്നും ഏറെക്കാലമായി കാത്തിരുന്ന ആ കൂടിച്ചേരല്‍ സംഭവിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ആമിര്ഖാന് പറഞ്ഞു.
“ആറ് മാസം മുമ്പ് ഷാറൂഖും സല്‍മാനുമൊത്ത് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. മൂവരും ഒന്നിച്ചൊരു ചിത്രം അഭിനയിച്ചില്ലെങ്കില്‍ അത് വളരെ സങ്കടകരമായ കാര്യമായിരിക്കുമെന്ന് പറഞ്ഞ് ഞാനാണ് ഈ വിഷയം ഞങ്ങള്‍ക്കിടയില്‍ അവതരിച്ചത്. ഒരുസിനിമയില്‍ ഒന്നിക്കാന്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും ഒരുപോലെ സമ്മതമായിരുന്നു. ‘അതെ, നമ്മളൊന്നിച്ച് ഒരു സിനിമ ചെയ്യണ’മെന്ന് ഇരുവരും എന്നോട് പറഞ്ഞു. അത് ഉടന്‍ തന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു”- ആമിര്‍ ഖാന് പറഞ്ഞു.
മൂന്ന് ഖാനുമാരും ഒന്നിക്കുന്ന ചിത്രത്തിന് നല്ല തിരക്കഥയാണ് ആവശ്യമെന്നും അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“അതിനൊരു നല്ല കഥ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ നല്ല തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ്”, ആമിര്‍ ഖാന് വിശദമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]